കോവിഡ് വ്യാപനത്തെ ചെറുക്കാൻ കൈ കഴുകൽ; 'ബ്രേക്ക് ദ ചെയിനി'ൽ പങ്കെടുത്ത് കുട്ടികൾ

coronastu-16
SHARE

കോവിഡ് പകർച്ചയുടെ കണ്ണിപൊട്ടിക്കാൻ കുട്ടികളും. ബ്രേക്ക് ദ ചെയിൻ ക്യാംപയിനിന്റെ ഭാഗമായി പയ്യാനക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളാണ്  കൈകഴുകി വൃത്തിയാക്കിയത്.

കൊറോണ വ്യാപനത്തിൻ്റെ കണ്ണിപൊട്ടിക്കാൻ കേരളം മുഴുവൻ കൈ കഴുകുമ്പോൾ കൂടെ ചേരുകയാണ് വിദ്യാർഥികളും. പരീക്ഷാഹാളിലേക്ക് പ്രവേശിക്കുമ്പോഴും പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴും വിദ്യാർഥികൾ കൈ കഴുകി വൃത്തിയാക്കി. 

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും അധ്യാപകർ വിദ്യാർഥികളെ ധരിപ്പിച്ചു. കെ.എസ്.ടി.എയുടെ ആഭിമുഖ്യത്തിലാണ് സ്കൂളുകളിൽ 'ബ്രേക്ക് ദ ചെയിൻ' ക്യാംപയിൻ നടക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...