പക്ഷിപ്പനി; നിയന്ത്രണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി; സമരം തുടരുമെന്ന് വ്യാപാരികള്‍

birdflu-16
SHARE

പക്ഷിപ്പനി ബാധിത മേഖലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ കടകളടച്ചിട്ട് നടത്തുന്ന സമരം തുടരാനാണ് ഇറച്ചിക്കോഴി വ്യാപാരികളുടെയും തീരുമാനം. നിയന്ത്രണത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മന്ത്രി വ്യക്തമാക്കി. പരാതിയുമായി ഇറച്ചിക്കോഴി വ്യാപാരികള്‍ മന്ത്രിയെ കണ്ടിട്ടും ഫലമുണ്ടായില്ല.

രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലേക്ക് പക്ഷികളെ കൊണ്ടുവരാനോ വളര്‍ത്താനോ വില്‍ക്കാനോ അനുവാദമില്ല. പത്ത് കിലോമീറ്റര്‍ പരിധിയില്‍ നിലവിലുള്ളവയെ മാത്രം വളര്‍ത്തുകയും വില്‍ക്കുകയും ചെയ്യാം. പുറമെനിന്ന് കോഴികളെ എത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും. ശീതികരിച്ച കോഴിയിറച്ചി മാത്രം വില്‍ക്കാനുള്ള അനുമതിയുണ്ട്. നശിപ്പിക്കപ്പെട്ട വളര്‍ത്തുപക്ഷികളുടെ ഉടമകള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഈമാസം തന്നെ നല്‍കുമെന്നും കോഴിക്കട് നടന്ന അവലോകന യോഗത്തില്‍ മന്ത്രി അറിയിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...