അനാസ്ഥ, ഇല്ലാതാകുന്ന പന്നിയോട് ജലസേചനപദ്ധതി; കൃഷി ഉപേക്ഷിച്ച്് കർഷകർ

wayanad
SHARE

വയനാട്ടിലെ പ്രധാന കാര്‍ഷിക മേഖലയിലൊന്നായ തൃശിലേരിയില്‍ ഏറെക്കാലം നല്ലനിലയില്‍ പ്രവര്‍ത്തിച്ച പന്നിയോട് ജലസേചനപദ്ധതി അധികൃതരുടെ അനാസ്ഥയില്‍ ഇല്ലാതായി. അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ഏക്കര്‍കണക്കിന് കൃഷിക്ക് ഉപകാരപ്പെട്ടിരുന്ന ജലസേചനസൗകര്യം നശിക്കാന്‍ കാരണം. വെള്ളമില്ലാത്തതിനാല്‍ പ്രദേശത്തെ നൂറുകണക്കിന് കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു.

1965 ലാണ് മുത്തുമാരി വനത്തില്‍ നിന്നും തുടങ്ങുന്ന തോട്ടില്‍ ചെറുഅണകെട്ടിയത്. കനാലുകളും തോടുകളും നിര്‍മ്മിച്ചു. ഏറെക്കാലം പ്രദേശത്തെ കാര്‍ഷിക സമൃദ്ധിയുടെ അടിസ്ഥാനം ഇതായിരുന്നു. എന്നാല്‍ കാലക്രമേണ ചെറുഅണ നശിച്ചു. കാനാലുകളും മണ്ണുവന്ന് മൂടി. അറ്റക്കുറപ്പണികളും കൃത്യമായി നടന്നില്ല. വെള്ളമില്ലാത്തതിനാല്‍ പ്രദേശത്തെ ഇരുന്നൂറ് ഏക്കറോളം വയലെങ്കിലും തരിശായെന്ന് കര്‍ഷകര്‍ പറയുന്നു.

ഗ്രാമസഭവകളിലും മറ്റും പലതവണ ഉന്നയിച്ചിരുന്നു. പരിഹരിക്കുമെന്ന മറുപടിയല്ലാതെ മറ്റൊന്നുമായില്ല. രണ്ട് വര്‍ഷം മുമ്പ് കലക്ടറുടെ നിര്‍ദേശപ്രകാരം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അതും നശിച്ചു. വെള്ളമില്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെ ആദിവാസിവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ തൊഴിലും കുറഞ്ഞു. മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. വയനാടിന് പ്രയോജനമാകാത്ത കാരാപ്പുഴ ജലസേചനപദ്ധതി സ്റ്റോറി അടുത്ത ദിവസം ഫയല്‍ ചെയ്യും.

MORE IN NORTH
SHOW MORE
Loading...
Loading...