വയനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് ഇനിയും പരിഹാരമായില്ല; ദുരിതം

meppadiproject-03
SHARE

വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള പദ്ധിക്ക് വേണ്ടിയുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കാലമേറെയായി. ഒരു പതിറ്റാണ്ട് മുമ്പ് പ്രവൃത്തി തുടങ്ങിയ പദ്ധതി നടപ്പിലായാല്‍ ഒന്നരലക്ഷത്തോളം പേര്‍ക്ക് പ്രയോജനപ്പെടുമായിരുന്നു. മേപ്പാടി,മൂപ്പൈനാട് ,വൈത്തിരി പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കാന്‍ കാരാപ്പുഴഡാമിന്റ കരയില്‍ ഒരു കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെങ്കിലും മറ്റ് നടപടികളില്ല. 

വേനലി‍ല്‍ വെന്തുരുകുകയാണ് മേപ്പാടി, മൂപ്പൈനാട്,വൈത്തിരി പഞ്ചായത്തുകള്‍. ഇതിന് പരിഹാരമാകുന്നതായിരുന്നു നബാര്‍ഡിന്റെ ധനസഹായത്തോടെയുള്ള ബൃഹദ് പദ്ധതി. കരാപ്പുഴ ഡാമില്‍ കിണറും പമ്പ് ഹൗസും നിര്‍മ്മിച്ച് വെള്ളം ശുദ്ധീകരിച്ച് വിവിധ പഞ്ചായത്തുകളിലെത്തിക്കുന്നതായിരുന്നു പദ്ധതി. നത്തം കുനിയില്‍ പമ്പ് പൗസും മറ്റ് സൗകര്യങ്ങളും ഒരു കോടി രൂപയോളം ചിലവിട്ട് നടത്തി.

എന്നാല്‍ ശുദ്ധീകരണ പ്ലാന്റ് നിര്‍മ്മിച്ചിട്ടില്ല. ഇതിനുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച പൂത്തക്കൊല്ലിയിലെ ഭൂമി ഉപേക്ഷിച്ച് കാരാപ്പുഴയ്ക്ക് സമീപത്തുള്ള നത്തം കുനിയലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പിന്നീട് വേഗതയില്ലെന്നാണ് ആക്ഷേപം.

പ്ലാന്റ് നിര്‍മ്മിക്കാനുള്ള ഭൂമി ഏറ്റെടുക്കാന്‍ ഒരു കോടി രൂപ മാറ്റിവെച്ചിട്ടിട്ടുണെന്നും രജിസ്ട്രേഷന്‍ നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും മേപ്പാടി പഞ്ചായത്ത് അറിയിച്ചു. അടുത്ത വേനലിലെങ്കിലും ഇവിടെ നിന്നും കുടിവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

MORE IN NORTH
SHOW MORE
Loading...
Loading...