പച്ചക്കറികൃഷിയില്‍ നൂറുമേനിയുമായി ഫയര്‍ഫോഴ്സ് ജീവനക്കാര്‍; മാതൃക

fireforce-krishi
SHARE

ജോലി തിരക്കിനിടയിലും പച്ചക്കറി കൃഷിയിൽ നൂറ് ശതമാനം വിജയം കൊയത് കാസർകോട് തൃക്കരിപ്പൂരിലെ അഗ്‌നിശമന സേനാ യുണിറ്റിലെ ജീവനക്കാര്‍. സ്റ്റേഷൻ വളപ്പിലെ അമ്പത് സെൻ്റ് ഭൂമിയിലാണ് ജീവനക്കാരുടെ ജൈവ കൃഷി. 

കൃഷി വകുപ്പിന്റെയുംതൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് ഫയർഫോഴ്സ് ജീവനക്കാർ ജൈവ കൃഷി നടത്തുന്നത്. തുടർച്ചയായി ഒമ്പതാം വർഷവും നൂറ് ശതമാനം വിളവാണ് ലഭിച്ചത്. പയർ, തക്കാളി, പച്ചമുളക് ഉൾപ്പെടെയെല്ലാം ജീവനക്കാരുടെ ഈ കൃഷിയിടത്തിലുണ്ട്. സ്റ്റേഷനകത്തെ അൻപത് സെന്റ് സ്ഥലത്താണ് ഇവ ഒരുക്കിയിരിക്കുന്നത്.

സ്റ്റേഷനിൽ വിളവെടുത്ത പച്ചക്കറികൾ ആവശ്യക്കാർക്ക് നേരിട്ട് നൽകും.കൃഷി സംബന്ധമായ എല്ലാ ജോലികളും ചെയുന്നതും സ്റ്റേഷനിലെ ജീവനക്കാർ തന്നെ.സ്റ്റേഷൻ റിക്രിയേഷൻ ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ നിന്നുള്ള വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്  ഉപയോഗിക്കുന്നത്. ജൈവ കൃഷി ആയതിനാൽ ഫയർ സ്റ്റേഷൻ പച്ചക്കറിക്ക് ആവശ്യക്കാരും ഏറെയുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...