കടകളിൽ പരിശോധന; കോഴിക്കോട് പിടിച്ചെടുത്തത് 634 കിലോ പ്ലാസ്റ്റിക്

plastic-clt
SHARE

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് നിരോധനത്തിന് ശേഷം കോഴിക്കോട് കോര്‍പറേഷന്‍ പിടിച്ചെടുത്തത് 635 കിലോ പ്ലാസ്റ്റിക്ക്. രണ്ടാം ഘട്ടമായി ചെറിയ കടകളിലും പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് കോര്‍പറേഷന്‍. 

ആദ്യ ഘട്ടത്തില്‍ നഗരത്തിലെ 85 വലിയ കടകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ പതിനേഴ് കടകളില്‍നിന്ന് നിരോധിത പ്ലാസ്റ്റിക് കണ്ടെടുത്തു. പതിനായിരം രൂപ പിഴയടയ്ക്കാന്‍ നോട്ടീസും നല്‍കി. നിരോധനത്തിന് പിന്നാലെ ചെറിയ കടകളില്‍ പരിശോധനക്കിറങ്ങുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞാണ് വലിയ കടകളില്‍ പരിശോധന നടത്തിയത്.

പിടിച്ചെടുത്ത പ്ലാസ്റ്റിക് കോര്‍പറേഷന്‍ ഓഫിസിലാണ് സൂക്ഷിക്കുന്നത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം റീസൈക്കിള്‍ ചെയ്യാനായി കൊണ്ടുപോകും. 

MORE IN NORTH
SHOW MORE
Loading...
Loading...