ഇരുണ്ട ഇടനാഴികൾ ഇനിയുണ്ടാകില്ല; വരും വെളിച്ചം

manachira-05
SHARE

കോഴിക്കോട് മാനാഞ്ചിറ മൈതനാത്തെ രാത്രികാല അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ വെളിച്ചം കൊണ്ടുവരുമെന്ന് മേയര്‍. ടൂറിസം വികസനത്തിന്റെ ഭാഗമായി മാനാഞ്ചിറയില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തിയുടെ ഭാഗമായാണ് മൈതാനം മുഴുവന്‍ ഹൈമാസ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2 കോടി മുടക്കിയാണ് മാനാഞ്ചിറ മൈതാനത്തിന്റെ നവീകരണം,നവീകരണത്തിന്റെ മുഖ്യഅജണ്ട വെളിച്ചമാണ്,മൈതാനത്തെ ഇരുണ്ട ഇടനാഴികള്‍ ഇനിയുണ്ടാകില്ല,ചുറ്റുമതിലിലെ വിളക്കുകാലുകള്‍ക്ക് പുറമെ നാല് ഹൈമാസ് ലൈറ്റുകളും സ്ഥാപിക്കും

ചുറ്റുമതില്‍ നവീകരണം,പുല്ല് പിടിപ്പിക്കല്‍,ഒാപ്പണ്‍ ജിം,പുത്തന്‍ ഇരിപ്പിടങ്ങള്‍  എന്നിവയും നവീകരണത്തിന്റെ ഭാഗമായി വരും. സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചായിരിക്കും ഒാപ്പണ്‍ ജിം പ്രവര്‍ത്തിപ്പിക്കുക

MORE IN NORTH
SHOW MORE
Loading...
Loading...