ഇത് പ്രതിരോധത്തിന്റെ ചായം; കാൻസർ ബോധവത്കരണവുമായി കലാകാരന്മാർ

cancer
SHARE

കാന്‍സര്‍ ദിനത്തില്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് പ്രതിരോധത്തിന്റെ ചായംചാലിച്ച് കലാകാരന്മാര്‍. കാന്‍സര്‍ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സന്നദ്ധസംഘടനായ പ്രതീക്ഷയും എം.വി.ആര്‍ കാന്‍സര്‍ സെന്ററും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

ഗുരുകുലം ആര്‍ട്സ് വില്ലേജിലെ അധ്യാപകരാണ് മണല്‍ചിത്രം തീര്‍ത്തത്. കാന്‍സര്‍ കാര്‍ന്നുതിന്നുന്ന ലോകത്തിന് പ്രതീക്ഷയുടെ നിറംപകരുന്ന ബോധവല്‍ക്കരണ പരിപാടി മേയര്‍തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കാന്‍സര്‍ അതിജീവനത്തിനായി നിരന്തരം പോരാടുന്ന പ്രതീക്ഷ സന്നദ്ധസംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അശോകന്‍ ആലപ്രത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജരോഗോപാല്‍ പ്രമുഖ കാന്‍സര്‍ വിദഗ്ദര്‍ ഡോ നാരായണന്‍കുട്ടി വാര്യര്‍ എന്നിവര്‍ സംബന്ധിച്ചു

MORE IN NORTH
SHOW MORE
Loading...
Loading...