രാത്രി ഉറങ്ങാതെ ഒരു നാട്; പൗരത്വ നിയമഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധം

omasserinight-07
SHARE

പൗരത്വ നിയമഭേദഗതിക്കെതിരെ ഒരു നാടാകെ ഉറങ്ങാതിരുന്ന് പ്രതിഷേധിച്ചു. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലാണ് പകലിന് സമാനമായ രീതിയില്‍ പുലരും വരെ ഓരോയിടവും സജീവമായത്. പ‍ഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപ്പാര്‍ക്കല്‍ സമരത്തില്‍ വ്യാപാര സ്ഥാപനങ്ങളുടെ വക പ്രത്യേക ഓഫറുകളും ഏര്‍പ്പെടുത്തിയിരുന്നു. 

ഒരു ദേശമാകെ രാത്രി പകലായി മാറിയതിന്റെ തുടക്കം. ചൂടേറിയ വിഭവങ്ങള്‍ക്കൊപ്പം എരിപൊരി ചര്‍ച്ചയും. ജാതിയും മതവും ഇവിടെ വിഷയമായില്ല. സകലര്‍ക്കും ആവശ്യം ഒന്നുമാത്രം. ഇവിടൊരു വേര്‍തിരിവിന്റെ ആവശ്യമില്ല. രാത്രി ഉറങ്ങാതിരിക്കാന്‍ പകലിറങ്ങാത്തവര്‍ പോലും നിരത്തിലിറങ്ങി. കൂട്ടം കൂടി. വിശേഷങ്ങള്‍ പങ്കുവച്ചു. വേദിയിലെ കാഴ്ചകള്‍ ആസ്വദിച്ചു. ഗൗരവമുള്ള വിഷയാവതരണം കേട്ടു. കൂട്ടായ്മയ്ക്ക് ആവേശം പകരാന്‍ വിവിധ കച്ചവട സ്ഥാപനങ്ങളുടെ വക പ്രത്യേക ഓഫറുകളും. ഇരുന്നൂറ്റി അന്‍പത് രൂപയുടെ പഴം വാങ്ങിയാല്‍ ഒരു കിലോ നേന്ത്രപ്പഴം സൗജന്യം. വിവിധ ഭക്ഷണസാധനങ്ങള്‍ക്കും ഇളവുണ്ട്. അങ്ങനെ ഓമശ്ലേരി പഞ്ചായത്തൊന്നാകെ ഒരു രാത്രി പ്രതിഷേധ പകലാക്കി മാറ്റി. 

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാപ്പാര്‍ക്കല്‍ സമരത്തില്‍ വ്യാപാരികളും ഡ്രൈവര്‍മാരുമുള്‍പ്പെടെ സകലരും പിന്തുണയുമായെത്തി. കണ്ണടച്ചല്ല കണ്ണ് തുറന്ന് കരുതലോടെയിരിക്കാമെന്ന് എണ്ണിപ്പറഞ്ഞാണ് അടുത്ത പ്രഭാതം ഓമശ്ശേരിക്കാര്‍ വേറിട്ട അനുഭവമാക്കിയത്.

MORE IN NORTH
SHOW MORE
Loading...
Loading...