ആവേശം ചോരാതെ കാളയോട്ടം; അതിർത്തി ഗ്രാമങ്ങളിൽ പൊങ്കൽ മേളം തുടരുന്നു

cattle-21
SHARE

പൊങ്കല്‍ ഉല്‍സവത്തിന്റെ ആവേശവും പാരമ്പര്യവും കൈവിടാതെ പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍. തമിഴ്നാടിനോട് ചേര്‍ന്നുവരുന്ന പ്രദേശങ്ങളില്‍ കാളയോട്ടവും വിവിധ മല്‍സരങ്ങളും തുടരുകയാണ്.

മാട്ടുപ്പൊങ്കല്‍ ദിവസത്തില്‍ തുടങ്ങുന്നതാണ് കാളയോട്ട മല്‍സരങ്ങള്‍. നൂറിലേറെ കര്‍ഷകരാണ് ഉരുക്കളുമായി വിവിധയിടങ്ങില്‍ ഒത്തുകൂടുന്നത്. ആചാരമെന്ന നിലയില്‍ പൂജകള്‍ക്ക് ശേഷം കന്നുകാലികളുടെ പരിചരണവും പൂമാലയിട്ട് ഒരുക്കുന്നതും പതിവാണ്. മല്‍സരങ്ങള്‍ക്കായി ഉരുക്കളെ വളര്‍ത്തുന്ന കര്‍ഷകരുമുണ്ട്.

പത്തോ പതിനായിരമോ അല്ല. 200 , 300 മീറ്ററൊക്കെ പിന്നിടുമ്പോള്‍ മൂന്നര സെന്റ് സ്ഥലവും ഒരു പവന്‍ സ്വര്‍ണവുമൊക്കെയാണ് വിജയികള്‍ക്ക് സമ്മാനം. അതിര്‍ത്തി ഗ്രാമങ്ങളിലെ ആഘോഷങ്ങളില്‍ വേര്‍തിരിവില്ല. എല്ലാവരും ഒന്നിക്കുന്നു. 

MORE IN NORTH
SHOW MORE
Loading...
Loading...