ഹരിത പച്ചക്കറിതൈകള്‍ വിതരണം ചെയ്ത് മാതൃകയായി ഒരു പഞ്ചായത്ത്

agriplants-051
SHARE

പഞ്ചായത്തിലെ എല്ലാ വീടുകളിലും ഹരിത പച്ചക്കറി തൈകള്‍‍ വിതരണം ചെയ്ത് മലപ്പുറം തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത്. 21 വാര്‍ഡുകളിലായി പതിനായിരത്തോളം വീടുകളിലാണ് ഇവ വിതരണം ചെയ്യുക. തൈകള്‍ പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതലയും പഞ്ചായത്ത് ഏറ്റെടുത്തിരിക്കുകയാണ്. 

മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 21 വാര്‍ഡും ഹരിത വാര്‍ഡാക്കാന്‍ മുന്‍കൈയ്യെടുത്തിരിക്കയാണ് പഞ്ചായത്ത് അധികൃതര്‍. ഹരിത കേരള മിഷന്റെ പദ്ധതികള്‍ വാര്‍ഡ് തിരിച്ച് നല്‍കാതെ പഞ്ചായത്ത് ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുകയാണിവിടെ. വിവിധയിനം പച്ചക്കറി തൈകളും വിത്തുകളുമാണ് വിതരണം ചെയ്യുക. കുടുംബശ്രീ, തൊഴിലുറപ്പ്, മറ്റ് സന്നദ്ധപ്രവര്‍ത്തകരുടെയെല്ലാം സഹായത്തോടെ പഞ്ചായത്തിലെ എല്ലാ വീടുകളിലും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയാണ് ലക്ഷ്യം. 

വീടുകളില്‍ തൈകളെത്തിക്കുന്നവര്‍ കൃഷി പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. ഒരാഴ്ചക്കുള്ളില്‍ തന്നെ എല്ലാ വീടുകളിലും തൈകളും വിത്തുകളും എത്തിക്കാനാവുമെന്നാണ് പഞ്ചായത്തിന്റെ പ്രതീക്ഷ

MORE IN NORTH
SHOW MORE
Loading...
Loading...