അഞ്ചാമത് കാസർകോട് മാരത്തൺ; വൻജനപങ്കാളിത്തം

gudmng
SHARE

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അഞ്ചാമത് കാസര്‍കോട് മാരത്തണ്‍. ഗുഡ്‌മോണിങ് കാസര്‍കോടിന്റെ നേതൃത്വത്തില് നടന്ന മാരത്തണില്‍  വിവിധ ജില്ലകളില്‍ നിന്നായി നൂറുക്കണക്കിന് പേരാണ് പങ്കെടുത്തത്. 

ആരോഗ്യം വീണ്ടെടുക്കുന്നതിനൊപ്പം പുതിയ സൗഹാര്‍ദങ്ങളും സൃഷ്ടിക്കുക  എന്ന സന്ദേശത്തോടെയാണ് ഗുഡമോര്‍ണിങ് എന്ന സൗഹൃദ കൂട്ടായ്മയുടെ   നേതൃത്വത്തില്‍ അഞ്ചാമത് കാസര്‍കോട് മാരത്തണിന് തുടക്കമായത്.  കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാരത്തണ്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു ഫ്ലാഗ് ഒാഫ് ചെയ്തു.

ആകെ പന്ത്രണ്ട് കിലോമീറ്ററാണ് മല്‍സരാര്‍ഥികള്‍ മാരത്തണിന്റെ ഭാഗമായി ഒാടിയത് കേരളത്തില്‍ നിന്നും കര്‍ണാകയില്‍ നിന്നുമായി ഒട്ടേറെ അത്്്ലറ്റുകളും  മല്‍സരത്തില്‍ പങ്കെടുത്തു.  തുടര്‍ന്ന് മാരത്തണില്‍ വിജയിച്ച മല്‍സരാര്‍ഥികള്‍ക്കുളള സമ്മാനദാനവും നടന്നു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഗുഡ്മോര്‍ണിങ് കാസര്‍കോടിന്റെ നേതൃത്വത്തില്‍  മാരത്തണ്‍ സംഘടിപ്പിക്കുന്നത്.  

MORE IN NORTH
SHOW MORE
Loading...
Loading...