വോള്‍ട്ടേജ് ക്ഷാമം; സോളാര്‍ പാര്‍ക്ക് വേണമെന്ന് ആവശ്യം ശക്തം

solarpark1
SHARE

വോള്‍ട്ടേജ് പ്രതിസന്ധി നേരിടുന്ന മലയോരമേഖലയില്‍ സോളാര്‍ പാര്‍ക്കടക്കമുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശ്കതമാകുന്നു. അനുയോജ്യമായ സ്ഥലത്ത് സൗരോര്‍ജ പാര്‍ക്ക് നിര്‍മിച്ച് വൈദ്യുതി ഉല്പാദനം ആരംഭിച്ചാല്‍  മലയോര മേഖലയിലെ ഇപ്പോഴുളള വോള്‍ട്ടേജ് പ്രശ്നം കുറയ്ക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബിയുടെയടക്കം വിലയിരുത്തല്‍.  

സംസ്ഥാനത്തെത്തന്നെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്കുകളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ അമ്പലത്തറയില്‍ സ്ഥിതി ചെയ്യുന്നത്.  ഏതാണ്ട് 50കിലോ വാട്ട് വൈദ്യുതിയാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്.  ഇൗ സോളാര്‍പാര്‍ക്കില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി  മാവുങ്കാലിലെ 110കെ.വി സബ് സ്റ്റേഷനിലെത്തിച്ചാണ് കാസര്‍കോട് ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലേക്കും വൈദ്യുതി വിതരണം നടത്തുന്നത്. അമ്പലത്തറയിലെ സോളാര്‍ പവര്‍ സ്റ്റേഷനില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുളള തട്ടുമ്മലിലെ 33കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി  ഒരു ലൈന്‍ സ്ഥാപിച്ചാല്‍ മലയോരത്തുളള നിലവിലെ വോള്‍ട്ടേജ് പ്രതിസന്ധി ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. 

ഇതിന് പുറമേ മാവുങ്കാലില്‍ നിന്ന് സമാന്തര ലൈന്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ചെലവ്കുറച്ച് വെളളൂടയില്‍ നിന്ന് ലൈന്‍ സ്ഥാപിക്കാനാകുമെന്നും വൈദ്യുതി ജീവനക്കാരും പറയുന്നു. നിലവില്‍ ഇൗ ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം മുമ്പ് തന്നെ വൈദ്യുതി വകുപ്പിന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇൗ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ നിലവില്‍ വോള്‍ട്ടേജ് പ്രതിസന്ധി തുടരുന്ന രാജപുരം, ബളാംതോട്,സെക്ഷനുകളിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.  ഇത്തരത്തില്‍ മാവുങ്കാല്‍ സബസ്റ്റേഷനില്‍ നിന്നുളള വൈദ്യുത വിതരണം തടസപ്പെട്ടാല്‍ വെളളൂട പവര്‍സ്റ്റേഷന്‍ വഴി വൈദ്യുതി ലഭ്യമാക്കാനും നിലവില്‍ മലയോരത്ത് തുടരുന്ന വോള്‍ട്ടേജ് പ്രതിസന്ധി കുറയ്ക്കാന്‍ കഴിയുെമന്നും അധികൃതര്‍ കരുതുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...