പ്രളയം കാലംതെറ്റിച്ചു; വയനാട്ടിലെ നെല്‍പ്പാടങ്ങളില്‍ നഷ്ടക്കണക്കുകൾ

paddyfarming11
SHARE

വയനാട്ടിലെ നെൽപ്പാടങ്ങളിൽ കർഷകർക്ക് പറയാനുള്ളത് നഷ്ടക്കണക്കുകൾ. പ്രളയം കാലം തെറ്റിച്ചതിനാൽ  ജനുവരിയിലും കൊയ്ത്ത് തുടരുകയാണ്. സർക്കാർ സംഭരണം കാര്യക്ഷമമാക്കണം എന്നാണ് കർഷകരുടെ ആവശ്യം. 

ജില്ലയിലെ പ്രധാന നെൽകൃഷി മേഖലകളിലൊന്നാണ്  പടിഞ്ഞാറത്തറ. പ്രതിസന്ധികൾ ഏറെയുണ്ടായിട്ടും ഇവിടെ കർഷകർ നെൽകൃഷിയെ വിട്ടിട്ടില്ല.  2018  പ്രളയത്തിൽ നെൽക്കൃഷി വൻ തോതിൽ നശിച്ചിരുന്നു. മുൻ കരുതലെടുത്തതോടെ രണ്ടാം പ്രളയത്തില്‍ നഷ്ടം കുറയ്ക്കാൻ കഴിഞ്ഞു. പക്ഷെ പ്രതീക്ഷിച്ച ഉല്പാദനമില്ല. പഞ്ചായത്തിന്റെ സഹകരണത്തോടെ കൃഷി ഭവൻ വിത്ത് വിതരണം നടത്തിയത് കർഷകർക്ക് ആശ്വാസമായിരുന്നു.  രോഗങ്ങൾ ഇരുട്ടടിയായി. 

ഡിസംബറിൽ കൊയ്ത്തു പൂർത്തിയാകേണ്ടതാണ്. കാലം തെറ്റി ജനുവരിയിലും കൊയ്ത്തു തുടരുന്നു. ആവശ്യത്തിന് കൊയ്ത്തു യന്ത്രങ്ങൾ എത്തിയത് ഗുണകരമാണ്. 

സംഭരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം.  കൃഷിയിലെ പ്രധാന വരുമാനമായ പുല്ല് ഇത്തവണയും കാര്യമായി ലഭിച്ചില്ലെന്നാണ് കർഷകർ പറയുന്നത്. ഇടയ്ക്കിടെ എത്തിയ മഴയാണ് ഇക്കുറി വില്ലനായത്. 

MORE IN NORTH
SHOW MORE
Loading...
Loading...