നാട്ടുകാർക്ക് ദുരിതമായി പൊളിക്കാനെത്തിച്ച കപ്പലുകൾ; നടപടിയായില്ല

ship-15
SHARE

പൊളിക്കുന്നതിനായി കണ്ണൂര്‍ അഴിക്കലിലെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയില്‍ എത്തിച്ച രണ്ടു കപ്പലുകള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കഴി‍ഞ്ഞ മഴക്കാലത്ത് നങ്കൂരം പൊട്ടി ഒഴുകിയ കപ്പലുകള്‍ അഴിക്കലിലും, ധര്‍മ്മടത്തുമടിഞ്ഞു. കരയിലും, കടലിലും കുടുങ്ങിയ കപ്പലുകള്‍ പരിസ്ഥിതിക്ക് ഹാനികരമാകാതെ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഈ കപ്പലുകള്‍ എങ്ങിനെ സില്‍ക്കില്‍ മടക്കി എത്തിക്കുമെന്ന  ആശങ്കയിലാണ് അധികൃതര്‍.  

മാലിദ്വീപില്‍ നിന്നുള്ള ഓഷ്യന്‍ റൂളര്‍ എന്ന ചരക്കുകപ്പലാണ് അഴിക്കല്‍ തീരത്ത്, മണലില്‍ ഉറച്ചു പോയത്. മറ്റൊരു കപ്പല്‍ ധര്‍മ്മടം തുരുത്തിന് സമീപം കടലില്‍ കുടുങ്ങിക്കിടക്കുന്നു. സില്‍ക്കില്‍ നങ്കൂരമിട്ടിരുന്ന രണ്ടു കപ്പലുകളും കഴിഞ്ഞ മഴക്കാലത്താണ് രണ്ടു ദിശയിലേയ്ക്ക് ഒഴുകി പോയത്. കപ്പലുകള്‍ തിരിച്ചെത്തിക്കാന്‍ ഇതിനോടകം നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ഇതോടെ  ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തന്നെ വച്ച് കപ്പലുകള്‍ പൊളിക്കാനുള്ള നീക്കം നടത്തിയെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചു.

കപ്പലുകള്‍ സില്‍ക്കില്‍ എത്തിച്ചശേഷം പരിസ്ഥിക്ക് ദോഷമുണ്ടാക്കാത്ത രീതിയില്‍ ജോലികള്‍പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അഴിക്കിലില്‍ കരയില്‍ ഉറച്ച കപ്പല്‍, ചാലിന്റെ ആഴം കൂട്ടിയശേഷം സില്‍ക്കില്‍ എത്തിക്കും. എന്നാല്‍ കപ്പല്‍ ചാലിന്റെ ആഴം കൂട്ടാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സി ജോലികള്‍‍ വൈകിപ്പിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു. രണ്ടാമത്തെ കപ്പല്‍ സില്‍ക്കില്‍ എത്തിക്കണമെങ്കില്‍ അടിത്തട്ടിലുണ്ടായ ദ്വാരത്തിലൂടെ കപ്പലിനുള്ളില്‍ കയറിയ വെള്ളം പമ്പ് ചെയ്ത് നീക്കേണ്ടതുണ്ട്. സില്‍ക്കില്‍ നിന്ന് പമ്പുകള്‍ എത്തിച്ചെങ്കിലും വിവിധ കാരണങ്ങളെ തുടര്‍ന്ന് ജോലികള്‍ വൈകുകയാണ്. 

MORE IN NORTH
SHOW MORE
Loading...
Loading...