മുത്തപ്പന്‍പുഴയിലെ വീടുകൾ നവീകരിക്കും; നടപടികൾ വേഗത്തിലാക്കാൻ കലക്ടറുടെ നിർദ്ദേശം

muthappan-15
SHARE

കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപ്പുഴ കോളനിയിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ കലക്ടർ നേരിട്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെയും ഡി.എഫ്.ഓയുടെയും സാനിധ്യത്തിലായിരുന്നു കലക്ടറുടെ സന്ദർശനം. കോളനിവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.

കോളനിയിലെ വീടുകൾ സന്ദർശിച്ച കലക്ടർ പരാതികൾ നേരിട്ട് കേട്ടു. തകർന്ന വീടുകൾ ഉടൻ നവീകരിക്കാമെന്ന ഉറപ്പ് കോളനിവാസികൾക്ക് നൽകി. കൃഷിയിടം സന്ദർശിച്ച് മാർഗനിർദേശങ്ങളും മുന്നോട്ട് വച്ചു. തുടര്‍ന്ന് എല്ലാവരെയും വിളിച്ച് ചേർത്ത് പൊതുവായ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. മദ്യപാനം ഇല്ലാതാക്കാൻ പൊലീസ്- എക്സൈസ് വകുപ്പുകൾക്ക് നിർദേശം നൽകി. ഭൂമിപ്രശ്നം, കുടിവെള്ള ക്ഷാമം തുടങ്ങിയവയില്‍ വേഗത്തിൽ പരിഹാരം കാണുമെന്ന് കലക്ടർ പറഞ്ഞു.

സ്കൂളില്‍നിന്ന് കുട്ടികളുടെ കൊഴിഞ്ഞ് പോക്ക് തടയാന്‍ അധ്യാപകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉപദേശം നല്‍കി. വനംവകുപ്പില്‍ താല്‍ക്കാലിക ജോലി ഒഴിവ് വരുമ്പോള്‍ കോളനിവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഡിഎഫ്ഓയോട് നിര്‍ദേശിച്ചു. പെന്‍ഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പട്ടിക വര്‍ഗവികസനവകുപ്പിനെയും ചുമതലപ്പെടുത്തി.

MORE IN NORTH
SHOW MORE
Loading...
Loading...