സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ്സുമായി മോട്ടോർ വാഹനവകുപ്പ്; ബോധവത്കരണം

roadsafety-03
SHARE

റോ‍ഡിലെ നിയമങ്ങള്‍ പാലിക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്. ദേശീയ റോഡ് സുരക്ഷാവാരത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് റോഡിലെ നിയമങ്ങള്‍ക്ക് നല്‍കേണ്ട  പ്രാധാന്യം ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികള്‍ക്ക് ബോധ്യപ്പെടുത്തിയത്.  

റോഡിലെ നിയമങ്ങള്‍ പാലിക്കാനും അത് പൊതുസമൂഹത്തിന് പ്രാവര്‍ത്തികമായി കാണിച്ചുകൊടുക്കാനും പുതിയൊരു തലമുറയ്ക്കേ കഴിയൂ എന്ന സന്ദേശവുമായാണ് ദേശീയ റോഡ്  സുരക്ഷാവാരം കാസര്‍കോട് ജില്ലയില്‍ തുടക്കമായത്. . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തില്‍ നടന്ന മിക്കഅപകടങ്ങള്‍ക്കും വാഹനം ഒാടിക്കുന്നതിലെ അശ്രദ്ധയാണ് കാരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയമങ്ങള്‍ ശക്തമാക്കിയതും റോഡില്‍ ഒരോ വ്യക്തികളും പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ ബോധവല്‍ക്കരണത്തിന്റെയും ഫലമായി അപകടങ്ങളുടെ തോത്കുറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനി വളര്‍ന്നുവരുന്ന തലമുറ അതിന് മാതൃകയാകണം.

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു ക്ലാസ്  നടന്നത്. ക്ലാസിനുശേഷം റോഡ് സുരക്ഷയുടെ സന്ദേശവുമായി നൂറ്ക്കണക്കിന് ബലൂണുകള്‍ വിദ്യാര്‍ഥികള്‍ ആകാശത്തേക്ക് പറത്തിവിട്ടു.  തുടര്‍ന്ന് റോഡില്‍ നിയമം പാലിച്ചുവരുന്നവര്‍ക്ക് വൃക്ഷതൈകളും സമ്മാനിച്ചു. 

ദേശീയ റോഡ് സുരക്ഷാവാരത്തിന്റെ ഭാഗമായി ഒരാഴ്ചയോളം നീളുന്ന പരിപാടികളാണ്  മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ നടക്കുന്നത്.

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...