ആല്‍ബേര്‍ഷ്യന്‍ എഡ്യൂക്കേഷന്‍ എക്സ്പോയ്ക്ക് തിരശീല വീണു

expo
SHARE

വൈവിധ്യങ്ങള്‍ ഏറെ നിറച്ച മൂന്നാമത് ആല്‍ബേര്‍ഷ്യന്‍ എഡ്യൂക്കേഷന്‍ എക്സ്പോയ്ക്ക് തിരശീല വീണു. പ്രവേശനം സൗജന്യമായി ഒരുക്കിയ എക്സ്പോ കാണികളില്‍ വിസ്മയമുണര്‍ത്തി.

വിദ്യാര്‍ഥികളുടെ വര്‍ക്കിങ് മോഡല്‍ എക്സിബിറ്റുകളും റോബോട്ടിക് എക്സ് പോ, സയന്‍റിഫിക് എക്സ്പോ, പ്ലാനറ്റോറിയം,സ്കൂബ ഡൈവിങ്, കരിയര്‍ ഗയിഡന്‍സ് തുടങ്ങി വ്യത്യസ്തതയാര്‍ന്ന ഇരുനൂറ്റിയന്‍പത് സ്റ്റാളുകളാണ് സെന്‍റ് ആല്‍ബര്‍ട്ട് കോളേജിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയത്. 

കണ്ണഞ്ചിപ്പിക്കുന്ന പ്രദര്‍ശത്തിന് പിന്നില്‍ അണിനിരന്നതാകട്ടെ ഹൈ സ്കൂള്‍, ഹയര്‍ സെക്കന്‍ററി, കേളേജ് വിദ്യാര്‍ത്ഥികളും.

വ്യത്യസ്തതയാര്‍ന്ന വിഭവങ്ങള്‍ നിറച്ച ഫുഡ്ഫെസ്റ്റിവലും വിദ്യാര്‍ഥികളുടെ കലാവിരുന്നും പ്രദര്‍ശനത്തിന്‍റെ മാറ്റ് കൂട്ടി.

MORE IN NORTH
SHOW MORE
Loading...
Loading...