വളര്‍ത്തുമൃഗങ്ങള്‍ക്ക് അപൂര്‍വരോഗം; തിരിഞ്ഞുനോക്കാതെ ഉദ്യോഗസ്ഥർ

cattlesick-03
SHARE

പാലക്കാട് പുതുശേരി മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അപൂര്‍വ രോഗം പടരുന്നു. കൃത്യമായ മരുന്നുകളില്ലാത്തതിനാല്‍ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലാണ്. രോഗം വ്യാപിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് പരാതി.  

പുതുശേരി പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് കൊലയക്കോട് ഭാഗത്താണ് നാല്‍പതിലധികം ക്ഷീരകര്‍ഷകരുടെ കന്നുകാലികളില്‍ രോഗം പടരുന്നത്. ചിക്കന്‍പോക്സിന് സമാനമായി വരുകയും പിന്നീട് വലിയ വൃണങ്ങളായി മാറുകയുമാണ്. മിക്ക പശുക്കളിലും രോഗം വ്യാപിച്ചിരിക്കുന്നു. വൃണങ്ങളില്‍ മരുന്നുവച്ചു കെട്ടുന്നുണ്ടെങ്കിലും രോഗത്തിന് ശമനമില്ല. മൃഗങ്ങളെ ജില്ലാ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധിപ്പിച്ച് മരുന്നു വാങ്ങിയ കര്‍ഷകരുമുണ്ട്. 

പാലുല്‍പ്പാദനത്തില്‍ വലിയ കുറവുണ്ടായി. രോഗം ബാധിച്ച മൃഗങ്ങളെ വില്‍ക്കാനും സാധിക്കുന്നില്ല. പശുക്കളെ മാത്രമല്ല ആടുകളെയും ബാധിച്ചു.ചിലത് ചത്തൊടുങ്ങുന്നതായും നാട്ടുകാര്‍ പറയുന്നു. കാറ്റിലൂടെ പടരുന്ന രോഗമാണെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്. ഒാരോ പ്രാവശ്യവും ഡോക്ടര്‍മാരെ എത്തിച്ച് കുത്തിവയ്പ് നടത്തുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ചെലവാണ് മറ്റൊരു പ്രശ്നം. കല്ലൂര്‍ക്കാട്, േവനോലി, അരയക്കാട് തുടങ്ങിയ പ്രദേശങ്ങളിലും മൃഗങ്ങള്‍ക്ക് രോഗമുണ്ട്.  എന്താണ് രോഗമെന്നും ശരിയായ മരുന്ന് എന്താണെന്നും കൃത്യമായി പറഞ്ഞുകൊടുക്കാന്‍ ആളില്ലാതായതോെട വേപ്പിലയും പച്ചമഞ്ഞളും അരച്ചുപുരട്ടി ചികില്‍സിക്കുന്നവരുമുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...