കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമില്ലാതെ സര്‍വീസ് നടത്താവുന്ന രണ്ടാം ബസിന് ഫ്ളാഗ് ഓഫ്

SHARE
KSRTC

ഒരുദിവസം പോലും കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമില്ലാതെ സര്‍വീസ് നടത്താവുന്ന രണ്ടാം ബസിന് ഫ്ളാഗ് ഓഫ്. കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലേക്കുള്ള ബസ് സര്‍വീസിനാണ് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ തുടക്കമിട്ടത്. കലക്ഷന്‍ കുറഞ്ഞാല്‍ നഷ്ടം നികത്താനുള്ള തുക പൂര്‍ണമായും നല്‍കുന്നത് ആശുപത്രി അധികൃതരാണ്. 

ഒരുദിവസം പോലും നഷ്ടത്തിലോടാത്ത സര്‍വീസ്. ആദ്യ ബസ് ഓടിത്തുടങ്ങി രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ് രണ്ടാമത്തേതിന്  തുടക്കമായത്. നഷ്ടത്തിലല്ലാതെ ഒരു ബസിന്റെ സര്‍വീസ് ദിവസേന പൂര്‍ത്തിയാക്കാന്‍ പതിനേഴായിരം രൂപയാണ് വേണ്ടത്. ഏതെങ്കിലും തരത്തില്‍ കലക്ഷന്‍ കുറഞ്ഞാല്‍ ബാക്കി തുക എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ കൈമാറുന്നതാണ് രീതി. കോര്‍പ്പറേഷന് ഒരു സാഹചര്യത്തിലും നഷ്ടക്കണക്ക് പറയേണ്ടി വരില്ല. 

റയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ അഞ്ചിന് തുടങ്ങി വൈകിട്ട് ആറര വരെ നീളുന്ന അഞ്ച് സര്‍വീസുകള്‍. ഇത് പത്ത് സര്‍വീസായി ഉയര്‍ന്നു. എന്‍.ഐ.ടിയുള്‍പ്പെടെയുള്ള സ്ഥലത്തേക്ക് മറ്റ് യാത്രികര്‍ക്കും ബസിന്റെ സേവനം ലഭിക്കും. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍, ആര്‍.ടി.ഒ എം.പി.സുഭാഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN NORTH
SHOW MORE
Loading...
Loading...