മാലിന്യത്തിൽ നിന്നും വൈദ്യുതി; ആദ്യ പ്ലാന്റിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു

മാലിന്യത്തില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് നിര്‍വഹിച്ചു. ഞെളിയന്‍ പറമ്പ് മാലിന്യ സംസ്കരണ യൂണിറ്റിലാണ് കോഴിക്കോട് കോര്‍പറേഷന്റെ വൈദ്യുതി സംയോജിത മാലിന്യ സംസ്കരണ പദ്ധതി ആരംഭിക്കുന്നത്

സംസ്ഥാനത്ത് എട്ടിടങ്ങളിലാണ് വൈദ്യുതി സംയോജിത മാലിന്യ സംസ്കരണ പദ്ധതി ആരംഭിക്കുന്നത്.ഇതില്‍ ഒന്നാമത്തേതാണ് കോഴിക്കോട് കോര്‍പറേഷന്റെ ഞെളിയന്‍ പറമ്പ് മാലിന്യ സംസ്കരണ യൂണിറ്റില്‍ ആരംഭിക്കുന്ന പ്ലാന്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്ലാന്റിന്റെ നിര്‍മാണോദ്്ഘാടനം നിര്‍വഹിച്ചു. 450 ടണ്‍ പ്രതിദിനം സംസ്കരിക്കാവുന്ന മാലിന്യ സംസ്കരണ പ്ലാന്റും അതുവഴി ആറു മെഗാ വാട്ട് വൈദ്യുതി ഉല്‍പാദനവുമാണ് ലക്ഷ്യമിടുന്നത്.ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി നല്ലളം സബ് സ്റ്റേഷനില്‍ എത്തിക്കും. 

കോഴിക്കോട് കോര്‍പറേഷനു പുറമെ ഫറോക്ക് , കൊയിലാണ്ടി, രാമനാട്ടുകര, നഗരസഭകളും ഒളവണ്ണ, കടലുണ്ടി, കുന്നമംഗലം ഗ്രാമപഞ്ചായത്തുകളും  ഞെളിയന്‍ പറമ്പിലെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.ബംഗളൂരു ആസ്ഥാനമായ സോണ്ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് നിര്‍മാണ ചുമതല. നിര്‍മാണോദ്ഘാടന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, അധ്യക്ഷനായി