ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങളുമായി 'വിരുന്ന് 2019'ന് തുടക്കമായി

Kozhikode-Special-School
SHARE

ഭിന്നശേഷി കുട്ടികളുടെ കലാപ്രകടനങ്ങളുമായി വിരുന്ന് 2019ന് കോഴിക്കോട് തുടങ്ങി. കുട്ടികളുടെ കലാപ്രകടനത്തിനൊപ്പം അവരെ സ്വയം പര്യാപ്തമാക്കാനുള്ള തൊഴില്‍ ഉപകരണങ്ങളുടെ വിതരണവും ഫോര്‍ലൈഫ് ചാരിറ്റബിള്‍ സൊസൈറ്റിയുെട വേദിയില്‍ നടന്നു. 

കോഴിക്കോട് ജില്ലയിലെ 16 സ്പെഷല്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കലാപ്രകനങ്ങള്‍.അതിസാധാരണമെന്ന് തോന്നിക്കും വിധം ഭയാശങ്കളില്ലാതെ കുട്ടികള്‍ വേദിയില്‍ കലാപ്രകടനങ്ങളുമായെത്തി. അവരെ സഹായിക്കാന്‍ അധ്യാപകരുംപഠനത്തിനൊപ്പം കലാപരിപാടികളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് ഫോര്‍ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റാണ് അവസരമൊരുക്കിയത്.

ഫോര്‍ലൈഫിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ ഭിന്നശേഷി കുട്ടികള്‍ക്കുള്ള തൊഴില്‍ ഉപകരണങ്ങളും വിതരണം ചെയ്തു.

MORE IN NORTH
SHOW MORE
Loading...
Loading...