വഴിക്കടവില്‍ ഭീതിപടര്‍ത്തിയ പിടിയാന ചെരിഞ്ഞ നിലയില്‍

kattanadeath-01
SHARE

മലപ്പുറം വഴിക്കടവില്‍ നാട്ടിലിറങ്ങി ഭീതിപടര്‍ത്തിയ ആനക്കൂട്ടത്തില്‍പെട്ട പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. 10 വയസ് പ്രായം തോന്നിക്കുന്ന ആനയെ വഴിക്കടവ് പൂവ്വത്തിപൊയിലിലെ കൃഷിയിടത്തിനോട് ചേര്‍ന്ന തോടിനുസമീപമാണ് കണ്ടെത്തിയത്. 

കാടിറങ്ങി നാട്ടിലെത്തുന്ന ആനക്കൂട്ടം പലപ്പോഴും ഭീതിപടര്‍ത്താറുണ്ടെങ്കിലും വഴിക്കടവിലെ നാട്ടുകാര്‍ ഇത്തവണ ദുഃഖത്തിലാണ്. ആനക്കൂട്ടത്തില്‍പെട്ട 10 വയസ് മാത്രം പ്രായം തോന്നിക്കുന്ന പിടിയാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയതിന്റെ ദുഃഖത്തില്‍. ആന ചെരിയാനിടയായ സാഹചര്യം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഏഴ് ആനകളടങ്ങുന്ന കൂട്ടം പൂവത്തിപൊയിൽ ,ആനമറി പ്രദേശത്തെ കൃഷിയിടങ്ങളിലെ വിള നശിപ്പിക്കുകയും ജനവാസകേന്ദ്രങ്ങളില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. 

വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വനാതിർത്തിയിൽ വൈദ്യുതിവേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവര്‍ത്തനരഹിതമാണ്. ഇതാണ് കാട്ടാനകള്‍ പതിവായി നാട്ടിലേക്കിറങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...