കോഴിക്കോട് മെഡിക്കൽ കോളജിലെ മാലിന്യം മൂലം പൊറുതിമുട്ടി ഒരു നാട്

calicut-mc-news
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം ഒരുനാടിനാകെ തീരാദുരിതമാകുന്നു. നാനൂറിലധികം കുടുംബങ്ങളാണ് കുടിവെള്ളം പോലും മുട്ടി പ്രതിസന്ധിയിലായത്. പരിഹാരമില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സ്ഥലം സന്ദര്‍ശിച്ച എം.കെ.രാഘവന്‍ എം.പിയെ നാട്ടുകാര്‍ അറിയിച്ചു. 

കുടിവെള്ളം മുട്ടി. കുട്ടികളെയുള്‍പ്പെടെ പകര്‍ച്ചവ്യാധി തളര്‍ത്തി. സമാധാനത്തോടെ ഭക്ഷണം കഴിച്ചിട്ട് മാസങ്ങളായി. ഈ സങ്കടങ്ങളെല്ലാം പലപ്പോഴായി മെഡിക്കല്‍ കോളജ് അധികൃതരെ അറിയിച്ചു. മാലിന്യമൊഴുക്കിന് പരിഹാരം കാണുമെന്ന വാക്ക് അവഗണിച്ചു. മെഡിക്കല്‍ കോളജിലെ ശുചിമുറി മാലിന്യമുള്‍പ്പെടെയാണ് താഴ്ന്ന പ്രദേശമായ മായനാട്ടിലേക്കെത്തുന്നത്. മഴകനത്താല്‍ വീട്ടുമുറ്റത്തും മാലിന്യമൊഴുകിയെത്തും. നേരില്‍ക്കണ്ട ദുരിതത്തിന് പരമാവധി വേഗത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് എം.പി പറഞ്ഞു. 

മെഡിക്കല്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതാണ് പോംവഴി. നിലവിലുള്ള പ്ലാന്റിന്റെ ശേഷി മറികടന്നാണ് മാലിന്യമൊഴുകുന്നത്. നാട്ടുകാരെക്കൂടി ഉള്‍പ്പെടുത്തി ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...