വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

bustaionstrike
SHARE

ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നിലപാടിനെതിരെ പ്രതീകാത്മക മൃതദേഹം സമര്‍പ്പിച്ച് പ്രതിഷേധം. മുദ്രാവാക്യം വിളിയുമായെത്തിയ ജീവനക്കാര്‍ ‍കോഴിക്കോട് ഡി.ടി.ഒ ഓഫിസിന് മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കെ.എസ്.ആര്‍.ടി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനാണ് സമരം സംഘടിപ്പിച്ചത്.  

ശമ്പളം വൈകുന്നു. ആനുകൂല്യങ്ങള്‍ കിട്ടാനുള്ള വഴിയും അടഞ്ഞു. മനോവിഷമം കാരണം കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ പലരും ആത്മഹത്യയിലേക്ക് നീങ്ങുന്നു. ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ ഉദ്യോഗസ്ഥര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. മെല്ലെപ്പോക്ക് മാറ്റി ജീവനക്കാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

ഡി.ടി.ഒ ഓഫിസിന് മുന്നില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. അന്തിമോപചാരമര്‍പ്പിക്കാനും അവസരമുണ്ടായിരുന്നു. സംസ്ക്കാരത്തിനെങ്കിലും കെ.എസ്.ആര്‍.ടി.സി മനസുവയ്ക്കണമെന്നാവശ്യപ്പെട്ടാണ് സമരം അവസാനിപ്പിച്ചത്. 

MORE IN NORTH
SHOW MORE
Loading...
Loading...