കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്‍റ് രാജി വെച്ചു

block
SHARE

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്‍റിനെതിരെ, കൂറുമാറിയ വൈസ് പ്രസിഡന്‍റ് നല്‍കിയ അവിശ്വാസപ്രമേയം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ പ്രസിഡന്‍റ് വിജി മുപ്രമ്മല്‍ രാജിവച്ചു. വൈസ് പ്രസി‍ഡന്‍റ് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പ്രസിഡന്‍റ് വിജി, രണ്ടാഴ്ച്ച മുമ്പ് കുന്ദമംഗലം പൊലിസില്‍ പരാതി നല്‍കിയിരുന്നു. അപമര്യാദയായി പെരുമാറിയ വ്യക്തിക്കൊപ്പം യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. 

എല്‍ജെഡിയുടെ ഒറ്റ അംഗത്തിന്‍റെ പിന്‍ബലത്തോടെയായിരുന്നു കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് ഭരിച്ചിരുന്നത്. വൈസ് പ്രസി‍ഡന്‍റ് കൂടിയായ എല്‍ജെഡി അംഗം ശിവദാസന്‍ നായര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പ്രസി‍ഡന്‍റ് വിജി മുപ്രമ്മല്‍ പൊലിസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവദാസന്‍ നായര്‍ എല്‍ഡിഎഫിനൊപ്പം േചര്‍ന്ന് അവിശ്വാസം കൊണ്ടു വന്നത്. എന്നാല്‍ എല്‍ജെഡി ഇടതുമുന്നണിയില്‍ ചേര്‍ന്നതിന്‍റെ ഭാഗമായാണ് തന്‍റെ നീക്കമെന്നും ഇതുമുന്‍കൂട്ടി കണ്ടാണ് പ്രസിഡന്‍റിന്‍റെ ആരോപണമെന്നും ശിവദാസന്‍ നായര്‍ വാദിക്കുന്നു. ഇതിനോട് പ്രസിഡന്‍റ് വിജിക്ക് പറയാനുള്ളത് ഇതാണ്. 

19 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പത് വീതം അംഗങ്ങളാണുള്ളത്. എല്‍ജെഡി അംഗമായിരുന്ന ശിവദാസന്‍ നായര്‍ എല്‍ഡിഎഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായി. പ്രസി‍ഡന്‍റ് സ്ഥാനം വനിതാ സംവരണമാണ്. അതിനാല്‍ തന്നെ ചാത്തമംഗലം ഡിവിഷനിലെ പി. സുനിത പ്രസിഡന്‍റാകാനാണ് സാധ്യത. 

MORE IN NORTH
SHOW MORE
Loading...
Loading...