മുതലക്കുളം നവീകരിക്കാം; പതിനെട്ടര കോടി മുടക്കാൻ അംഗീകാരം

muthalakkulam-web
SHARE

കോഴിക്കോട് മുതലക്കുളം മൈതാനം നവീകരിക്കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ അംഗീകാരം. പതിനെട്ടര കോടി രൂപ മുടക്കിയാണ് മൈതാനം ആധുനിക രീതിയില്‍ നവീകരിക്കുന്നത്. അമൃത് പദ്ധതിയില്‍ അഴുക്കുചാല്‍ നിര്‍മാണത്തിന് ടെന്‍ണ്ടര്‍ ക്ഷണിച്ചതില്‍ അപാകതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. 

നാലായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലാണ് മൈതാനം നവീകരിക്കുന്നത്. ആധുനിക സ്റ്റേജും നിര്‍മിക്കും. അലക്കുതൊഴിലാളികള്‍‍ക്ക് പ്രത്യേക സൗകര്യവും തയ്യാറാക്കും. ഇതിനുവേണ്ടി സ്റ്റേജിന് മുകളില്‍ പതിനഞ്ചായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കാണ് സ്ഥാപിക്കുന്നത്. 190 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും മൈതാനത്തുണ്ടാകും. 

ധനകാര്യ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചു. അഴുക്കുചാല്‍ നിര്‍മാണത്തിന് വിശദമായ പദ്ധതി രേഖയില്‍ കാണിച്ചതിനെക്കാള്‍ 54 ശതമാനം അധിക തുകയാണ് കമ്പനികള്‍ ടെന്‍ണ്ടറില്‍ ആവശ്യപ്പെട്ടത്. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും ആക്ഷേപം ഉയര്‍ന്നു. തെരുവിളക്ക് സ്ഥാപിക്കുന്നതിലെയും സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിലെയും നടപടിക്രമങ്ങളില്‍ പരാതി ഉന്നയിച്ച് പ്രതിപക്ഷം വിയോജന കുറിപ്പും നല്‍കി.

MORE IN NORTH
SHOW MORE
Loading...
Loading...