വാതിലുകളില്ല; ശ്രദ്ധേയമായി ഇല ഫൗണ്ടേഷന്റെ കെട്ടിടം

ila
SHARE

മലപ്പുറം കുറ്റിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഇല ഫൗണ്ടേഷന്റെ പുതിയ കെട്ടിടം ശ്രദ്ധേയമാവുന്നു. ഇരു ഭാഗങ്ങളിലും വാതിലുകളില്ലാത്ത കെട്ടിടത്തില്‍ ആര്‍ക്കും എപ്പോഴും സഹായം അഭ്യര്‍ഥിച്ച് ചെല്ലാം. ജാതി മത വേര്‍തിരിവുകളില്ലാത്ത പ്രാര്‍ഥനാലയമായാണ് ഫൗണ്ടേഷന്‍ ഭാരഹാവികള്‍ പുതിയ കെട്ടിടത്തെ ഒരുക്കിയിരിക്കുന്നത്.

സമൂഹത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന ആര്‍ക്കും മലപ്പുറം കുറ്റിപ്പുറത്തെ ഇല ഫൗണ്ടേഷനിലേക്ക് കയറി ചെല്ലാം. മാനസിക പ്രശ്നങ്ങള്‍ക്കും , ശാരീരിക അസ്വസ്ഥകള്‍ക്കുമെല്ലാം ഇവിടെ പരിഹാരമുണ്ട്. വാതിലുകളില്ലാത്തതിനാല്‍ ഇലയുടെ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് എപ്പോഴും ലഭ്യമാണ്. വര്‍ഷങ്ങളായി നടത്തിക്കൊണ്ടുവരുന്ന ഇല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ മരുന്ന് വിതരണം, ഡയാലിസിസ് സെന്റര്‍, കൗണ്‍സലിങ് ക്ലാസുകള്‍ തുടങ്ങി നിരവധി സേവനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

പ്രായമായ ആളുകള്‍ക്ക് കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാനുള്ള മാര്‍ഗം കൂടിയാണ് ഇല. കെട്ടിടത്തിന്റെ പുറത്തു സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരപ്പെട്ടിയില്‍ പഴയ കളിപ്പാട്ടങ്ങള്‍ നിക്ഷേപിക്കാം. ഇവ രാജ്യത്തിന്റെ വിവിധ ഉള്‍പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി എത്തിച്ചുനല്‍കാനാണ് സംഘാടകരുടെ പദ്ധതി. ഇനീഷ്യേറ്റിവ് ഫോര്‍ ലൗവ് ആന്റ് ഹോപ്പ് എന്ന ഈ പ്രാര്‍ഥനാലയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...