ഒയലമലയിൽ വീണ്ടും ഖനനത്തിന് നീക്കം; പ്രതിരോധിച്ച് നാട്ടുകാർ

oyala-21
SHARE

കോഴിക്കോട് കക്കഞ്ചേരി ഒയല മലയിലെ ചെങ്കല്‍ഖനന നീക്കം വീണ്ടും നാട്ടുകാര്‍ തടഞ്ഞു. പൊലീസ് സഹായത്തോടെ ഭൂവുടമകള്‍  മണ്ണുമാന്തിയുള്‍പ്പെടെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പ്രതിരോധിച്ചു. അടിയന്തര ഗ്രാമസഭ ചേര്‍ന്ന് ഖനനത്തിന് നല്‍കിയ അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. 

പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ ഭൂവുടമ ഹൈക്കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് വേഗത്തില്‍ ചെങ്കല്‍ ഖനനം തുടങ്ങാന്‍ നീക്കമുണ്ടായത്. പൊലീസിന്റെ സഹായത്തോടെ മണ്ണുമാന്തി യന്ത്രമെത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പിന്നാലെയാണ് പന്തല്‍കെട്ടി സമരം തുടങ്ങിയത്. ഒയല മലയില്‍ ചെങ്കല്‍ ഖനനം പൂര്‍ണമായും ഒഴിവാക്കണമെന്ന തീരുമാനമാണ് പ്രത്യേക ഗ്രാമസഭയിലെടുത്തത്. 

MORE IN NORTH
SHOW MORE
Loading...
Loading...