പ്രിൻസിപ്പലില്ല, അധ്യാപകരും; കുറ്റിച്ചിറ സ്കൂളിനോടുള്ള അവഗണനയ്ക്കെതിരെ നാട്ടുകാർ

kuttichir-21
SHARE

കോഴിക്കോട് കുറ്റിച്ചിറ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനെ സംരക്ഷിക്കാന്‍ പ്രക്ഷോഭവുമായി നാട്ടുകാരും രക്ഷിതാക്കളും.  കഴിഞ്ഞ ഒരു വര്‍ഷമായി പ്രിന്‍സിപ്പല്‍ ഇല്ലാത്തതും അടിക്കടിയുള്ള അധ്യാപകരുടെ സ്ഥലംമാറ്റവും  പഠനത്തെ പ്രതികൂലമായി ബാധിക്കുന്നതായി കുട്ടികളും പരാതി ഉന്നയിക്കുന്നു. നിലവില്‍ ആറധ്യാപകരുടെ ഒഴിവ് ഈ സ്കൂളിലുണ്ട്.

ഒരു വര്‍ഷമായി പ്രിന്‍സിപ്പല്‍ ഇല്ലാത്തതിനാല്‍ കുറ്റിച്ചിറ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാഥനില്ലാത്ത അവസ്ഥയാണ്. കുട്ടികളെ നിയന്ത്രിക്കാന്‍ ആരുമില്ല. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ജാഗ്രതാ സമിതി രൂപീകരിച്ചത്.എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ഇതില്‍ അംഗങ്ങളാണ്. കഴിഞ്ഞ 2 മാസത്തിനിടെ 14 അധ്യാപകര്‍ ഇവിടെനിന്ന് സ്ഥലം മാറിപ്പോയി. പകരം 12 പേര്‍ വന്നു.പക്ഷെ ഈ പന്ത്രണ്ടില്‍ 6 പേര്‍ കഴിഞ്ഞ ആഴ്ച വീണ്ടും പോയി. പകരം നിയമനം ആയിട്ടില്ല.  അധ്യാപകരെ നിയമിക്കമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍  വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു

നിലവില്‍ 545 കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.തീരദേശ മേഖലയില്‍ നിന്നുള്ളവരാണ് ഇതില്‍ ഏറെയും. വിദ്യാലയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ മുന്നോടിയായി റീജണല്‍ ഹയര്‍സെക്കന്‍ഡറി ഒാഫിസിലേക്ക് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍  നാളെ ബഹുജന മാര്‍ച്ച് നടത്തും.

MORE IN NORTH
SHOW MORE
Loading...
Loading...