കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്; എൽഡിഎഫിന് അട്ടിമറി ജയം

koodaranji-21
SHARE

കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. ഇടതുസ്ഥാനാര്‍ഥി തോമസ് മാത്യുവാണ് യുഡിഎഫിന്‍റെ ജോസ് പള്ളിക്കുന്നേലിനെ തോല്‍പ്പിച്ചത്. നിലവിലെ പ്രസിഡന്‍റും സ്വതന്ത്ര അംഗവുമായ സോളി ജോസഫിന്‍റെ പിന്തുണയാണ് നിര്‍ണായകമായത്.  

13 അംഗങ്ങളില്‍ ഏഴ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഇടതുമുന്നണിയുടെ തോമസ് മാത്യുവിന്‍റെ വിജയം. വിജയം ഉറപ്പിച്ചിരുന്ന യുഡിഎഫിന്റെ ജോസ് പള്ളിക്കുന്നേലിനാകട്ടെ അപ്രതീക്ഷിത തോല്‍വിയും. എല്‍ഡിഎഫിനെ പിന്തുണച്ചതിനെക്കുറിച്ച് പ്രസിഡന്‍റും സ്വതന്ത്ര അംഗവുമായ സോളി ജോസഫിന് പറയാനുള്ളത് ഇതാണ്. 

ചെറിയ കാലയളവിനുള്ളില്‍ മികച്ച പ്രകടനം നടത്തുമെന്ന് നിയുക്ത വൈസ് പ്രസിഡന്‍റിന്‍റെ ഉറപ്പ്. എല്‍ഡിഎഫിനെ പിന്തുണച്ച പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് യുഡിഎഫിന്‍റെ നീക്കം. 

MORE IN NORTH
SHOW MORE
Loading...
Loading...