കല്ലായിപ്പുഴയോരത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികളുമായി റവന്യൂവകുപ്പ്

kallayiencroachment-01
SHARE

ഹൈക്കോടതി നിര്‍ദേശപ്രകാരം കോഴിക്കോട് കല്ലായിപ്പുഴയോരത്തെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികളുമായി റവന്യൂവകുപ്പ്.  ഉടമസ്ഥാവകാശം ഉന്നയിച്ച് കോടതിയെ സമീപിച്ച വ്യാപാരികളുടെ കൈവശമുള്ള രേഖകള്‍ പരിശോധിച്ചാണ് ഭൂമി അളന്ന് തിരിക്കുന്നത്.  

കല്ലായിപ്പുഴയോരത്ത് ഇരുപത്തിമൂന്നരയേക്കര്‍ സ്ഥലം സ്വകാര്യവ്യക്തികള്‍ കയ്യേറിയെന്നായിരുന്നു റവന്യൂവകുപ്പിന്റെ കണ്ടെത്തല്‍. ഇതില്‍ ഉള്‍പ്പെടുന്ന 46 ഉടമകളാണ് അവകാശവുമായി ഹൈക്കോടതിയെ സമീപിച്ചത്. രേഖകള്‍ പരിശോധിച്ച് സര്‍ക്കാരിനോട് തുടര്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടമകള്‍ ഹാജരാക്കിയ നികുതി ചീട്ട്, കൈവശവകാശ രേഖ, ആധാരം തുടങ്ങിയ രേഖകള്‍ അടിസ്ഥാനമാക്കിയാണ് സ്ഥലം അളക്കുന്നത്. 

ഉടമസ്ഥാവകാശം തെളിയിക്കുന്ന എല്ലാ രേഖകളും കൈയ്യിലുണ്ടെന്ന് മരവ്യവസായികള്‍ പറയുന്നു. ഇനി ആരെങ്കിലും ഭൂമി കൈയ്യേറിയിട്ടുണ്ടെങ്കില്‍ വിട്ടുനല്‍കാനും തയ്യാറാണ്.  ഇരുപത്തിമൂന്നരയേക്കറിലെ മറ്റ് കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളും റവന്യൂവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. 

MORE IN NORTH
SHOW MORE
Loading...
Loading...