അപകട അനുഭവങ്ങളിൽ വിതുമ്പി ഒരുകൂട്ടം; ഓര്‍മ്മിപ്പിച്ച് ബോധവൽക്കരണ യാത്ര

acci-memories-17
SHARE

അപകട അനുഭവങ്ങളില്‍ വിതുമ്പി വേദനയുമായി കഴിയുന്ന ഒരുകൂട്ടമാളുകള്‍. വാഹനമോടിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് കൂടി കരുതലാകണമെന്ന ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുകയാണിവര്‍. റോഡ് അപകടങ്ങള്‍ക്ക് ഇരയായവരുടെ ഓര്‍മദിനത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പരിപാടിയാണ് പലരുടെയും കണ്ണ് നനയിച്ചത്.

കണ്ണീരില്‍ കുതിര്‍ന്ന ഈ അനുഭവം ആരും മറക്കാതിരിക്കുക. നാളെ ഇവരിലൊരാളാകാതിരിക്കാന്‍ അല്‍പം ശ്രദ്ധയും. അലക്ഷ്യമായി വാഹനമോടിച്ചതിനാലല്ല അപകടത്തില്‍പ്പെട്ടത്. ചിലരുടെ അശ്രദ്ധ ഇവരുടെ ജീവിതം തന്നെ താറുമാറാക്കി. നിരവധി അനുഭവങ്ങളാണ് കോഴിക്കോട് ബീച്ചില്‍ മോട്ടോര്‍ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിലൂടെ അറിഞ്ഞത്. പലരും വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ പാതിവഴിയില്‍ നിര്‍ത്തി. അപകടത്തിന്റെ തോത് കുറയ്ക്കാന്‍ ആവുന്നത്ര ശ്രമിക്കുകയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 

വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബീച്ചിലൂടെ അപകടരഹിത ബോധവല്‍ക്കരണ സന്ദേശയാത്രയും സംഘടിപ്പിച്ചിരുന്നു. കരുതല്‍ നിര്‍ദേശങ്ങളുള്‍പ്പെടുത്തിയ ലഘുലേഖയും വിതരണം ചെയ്തു. 

MORE IN NORTH
SHOW MORE
Loading...
Loading...