അറവ് മാലിന്യങ്ങളുമാെയത്തിയ വാഹനങ്ങൾ നാട്ടുകാര്‍ തടഞ്ഞു; പ്രതിഷേധം

waste-malappurama
SHARE

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അറവ് മാലിന്യങ്ങളുമാെയത്തിയ പന്ത്രണ്ടു വാഹനങ്ങൾ പാലക്കാട് പട്ടാമ്പി മുതുമലയില്‍ നാട്ടുകാര്‍ തടഞ്ഞു. തെക്കുമലകുന്നിെല സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളാനായിരുന്നു നീക്കം.

നിരവധി ചെറുവാഹനങ്ങളിലായി കുറെ ദിവസമായി പ്രദേശത്തേക്ക് മാലിന്യം എത്തിച്ചിരുന്നു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചാലുകീറി കൂഴിച്ചുമൂടുന്നതായിരുന്നു രീതി. രൂക്ഷമായ ദുര്‍ഗന്ധമുണ്ടായതോടെ നാട്ടുകാര്‍ ഇടപെട്ടു. 

പന്ത്രണ്ടു വാഹനങ്ങള്‍ തടഞ്ഞിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. കൊപ്പം പൊലീസും, പഞ്ചായത്ത് ഉദ്യോഗസ്ഥരും, ആരോഗ്യവിഭാഗവും സ്ഥലത്ത് എത്തി. സ്ഥലം ഉടമയുടെ അനുമതിയോടെയാണ് മാലിന്യം കുഴിച്ച് മൂടിയത്..അറവ് മാലിന്യം ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം ജനവാസകേന്ദ്രത്തിൽ നിന്ന് മാറ്റി കുഴിച്ചുമൂടി. മാലിന്യം കൊണ്ടുവന്നവരിൽ നിന്ന് പഞ്ചായത്ത് പിഴ ഇടാക്കി. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് പ്രദേശത്ത് ഉണ്ടാകുന്നത്.് മാലിന്യശേഖരണത്തിനുളള ഏജന്‍സികള്‍ക്കെതിരെ വ്യാപക പരാതിയുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...