നിർമാണം എങ്ങുമെത്തിയില്ല: പരിഹാരമാവാതെ പാർക്കിങ് പ്രശ്നം

parkingplaza
SHARE

കോഴിക്കോട് നഗരത്തിലെ പാര്‍ക്കിങ് പ്രശ്നം പരിഹരിക്കുന്നതിനായുള്ള പാര്‍ക്കിങ് പ്ലാസകളുടെ നിര്‍മാണം എങ്ങുമെത്തിയില്ല. നഗരത്തില്‍ മൂന്നിടങ്ങളില്‍ പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മിക്കാനായിരുന്നു കോര്‍പറേഷന്‍ പദ്ധതി. ഇതില്‍ ഒന്നിന്റെ നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുകയാണ്.  അതേ സമയം നിര്‍മാണത്തിലിരിക്കുന്ന പ്ലാസ ഉടന്‍ പൂര്‍ത്തിയാക്കും എന്നാണ്  കോര്‍പറേഷന്റെ വിശദീകരണം.

കോഴിക്കോട് റയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഈ കെട്ടിടമാണ് പാര്‍ക്കിങ് പ്ലാസകളില്‍ ഒന്ന്. 2005 ല്‍ തുടങ്ങിയ നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്നു. 90 കാറുകള്‍ , 25 ഇരുചക്രവാഹനങ്ങള്‍ എന്നിവ ഒരേ സമയം പാര്‍ക്കു ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്  ഈ പാര്‍ക്കിങ് പ്ലാസയുടെ നിര്‍മാണം. ഒാട്ടമാറ്റിക് സംവിധാനത്തിലൂടെ കാര്‍ മുകളിലേക്ക് ഉയര്‍ത്തി പാര്‍ക്കു ചെയ്യാനും കഴിയും. ഈ പ്ലാസ .2017 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം.

എന്നാല്‍ കൃത്യമായ ആസൂത്രണമില്ലാതെയാണ് പാര്‍ക്കിങ് പ്ലാസകള്‍ നിര്‍മിക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പഴയ കെ.ടി.ഡി.സി ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം നില്‍ക്കുന്ന സ്ഥത്താണ് മറ്റൊരു പാര്‍ക്കിങ് പ്ലാസക്കായി സ്ഥലം കണ്ടത്.280 കാറുകള്‍ പാര്‍ക്കു ചെയ്യാവുന്ന രീതിയിലാണിത്.മറ്റൊന്ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിന് സമീപമാണ്. 

MORE IN NORTH
SHOW MORE
Loading...
Loading...