പ്രകൃതിയ്ക്കായ് മനുഷ്യച്ചങ്ങല; വിദ്യാർത്ഥികളും നാട്ടുകാരും കൂട്ടായ്മയിൽ

humanchain-web
SHARE

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതിയെയും പ്രകൃതിയെയും വീണ്ടെടുക്കേണ്ടതിന്റെ ഓാര്‍മ്മപ്പെടുത്തലുമായി നാട് മുഴുവന്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. മലപ്പുറം ചേലേമ്പ്ര ഇടിമുഴിക്കിലാണ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ പരിപാടി സംഘടിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കൂട്ടായ്മ.

പരിസ്ഥതിയുടെ നിലനില്‍പ്പ് ഓര്‍മ്മിപ്പിച്ചുകൊണ്ട് നാട് മുഴുവന്‍ കീലോമീറ്ററുകളോളം മനുഷ്യച്ചങ്ങല തീര്‍ത്തത് കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറി. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനെതിരെയും , വനസമ്പത്ത് ഉള്‍പ്പെടെ നശിപ്പിക്കുന്നതിനെതിരെയുമായിരുന്നു വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മന്യഷ്യച്ചങ്ങല

ചേലേമ്പ്ര ,തേഞ്ഞിപ്പലം, വള്ളിക്കുന്ന് പഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ഥികളും, നാട്ടുകാരും,പരിസ്ഥിതി പ്രവര്‍ത്തകരും, ജനപ്രതിനിധികളും മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി. ഇടിമുഴിക്കലില്‍ നിന്നും കൊളക്കുത്ത് വഴി ചെട്ടിയാര്‍മാട് വരെയുള്ള 10 കിലോമീറ്ററുകളിലായി മനുഷ്യച്ചങ്ങല നീണ്ടു. 

പ്ലാസ്റ്റിക്കിന്റെ അപകടവും, മരങ്ങളും ജൈവവൈവിധ്യവും കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രധാന്യവുമെഴുതിയ പ്ലക്കാര്‍ഡുകള്‍ കുട്ടികള്‍ വഴി നീളെ പ്രദര്‍ശിപ്പിച്ചു.

MORE IN NORTH
SHOW MORE
Loading...
Loading...