തീറ്റപുല്ല് കിട്ടാനില്ല; കാലിത്തീറ്റയ്ക്ക് കത്തിവില; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

ksheerakarshakar-web
SHARE

പ്രളയം തകർത്ത കണ്ണൂരിലെ മലയോര മേഖലയിൽ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. ഫാമുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് പലരും. തീറ്റ പുല്ല് ക്ഷാമവും  കാലി തീറ്റയുയുടെ വില വർധനയുമാണ് ക്ഷീര വ്യവസായം നഷ്ടത്തിലാക്കിയത്.

ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് പലരും സ്വയം തൊഴിലായി പശുവളർത്തൽ കേന്ദ്രങ്ങൾ ആരംഭിച്ചത്. സൊസൈറ്റികൾക്കും ക്ഷീര വികസന സംഘങ്ങൾക്കുമാണ് കർഷകർ പാല് വില്പന നടത്തുന്നത്. വീടുകളിൽ പാലെത്തിക്കുന്നവരും ഉണ്ട്. വെള്ളപ്പൊക്കവും പ്രളയവും കാരണം വലിയ നഷ്ടങ്ങളാണ് കർഷകർക്കുണ്ടായത്.പല കർഷകരുടെയും ഏക്കർ കണക്കിന് തീറ്റ പുല്ല് കൃഷി പൂർണമായും നശിച്ചു. ഫാമുകൾക്ക് നഷ്ടം സംഭവിച്ചവരും ഏറെയാണ്. കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ച കനത്ത വേനൽ പുല്ല് കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വൈക്കോലിന്റെ വില താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിന് പറമെ, പാലിന് വില ലഭിക്കാത്തതും കാലി തീറ്റയുടെ വില വർധിച്ചതും ക്ഷീര കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കി.

അടുത്ത കാലത്ത് മിൽമ പാലിന്റെ വില വർധിപ്പിച്ചപ്പോൾ അതിന്റെ ആനുകൂല്യം ക്ഷീര കർഷകർക്കും ലഭിച്ചിരുന്നു. എന്നാൽ അതൊന്നും ക്ഷീര വ്യവസായത്തെ ലാഭത്തിലാക്കാൻ പര്യാപ്തമല്ലെന്നാണ് കർഷകർ പറയുന്നത്.

MORE IN NORTH
SHOW MORE
Loading...
Loading...