നാടകത്തിന് പണം സ്വരൂപിക്കാന്‍ ചിത്രപ്രദര്‍ശനവുമായി കലാകാരന്‍മാർ

drama-exhibition-01
SHARE

നാടകത്തിന് പണം സ്വരൂപിക്കാന്‍ ചിത്രപ്രദര്‍ശനവുമായി  ഒരു കൂട്ടം കലാകാരന്‍മാര്‍. മലപ്പുറം വളാഞ്ചേരിയിലെ വളാഞ്ചേരി നാടകസംഘത്തിലെ കലാകാരന്‍മാരുടെ  കലാസൃഷ്ടിയാണ്  കോഴിക്കോട് ഗുദാം ആര്‍ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

വളാഞ്ചേരി നാടക സംഘത്തിലെ ഏഴുപേരാണിവര്‍. നാടകം ചെയ്യണമെന്നാണ് ആഗ്രഹം. ഇതിനായുള്ള പണം കണ്ടെത്താനാണ്  സംഘത്തിലുള്ള ചിത്രകാരന്‍മാര്‍ ഒന്നിച്ചത്. തൂതപ്പുഴയുടെ തീരത്ത് ചിത്രവര ക്യാംപ് നടത്തിയാണ് ഈ 24 ചിത്രങ്ങളും വരച്ചത്.

ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ നിര്‍വഹിച്ചു.ഡോക്യുമെന്റെറി സംവിധായകന്‍ പ്രതാപ് ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായി. നാടക സംവിധായകന്‍ എമില്‍ മാധവിയുടെ നേതൃത്വത്തില്‍  ഏറെ പ്രതീക്ഷയില്‍ നാടകസംഘത്തിന്റെ ആദ്യ നാടകം അണിയറയില്‍  ഒരുങ്ങുന്നുണ്ട്.

MORE IN NORTH
SHOW MORE
Loading...
Loading...