ഇവന്റ് മാനേജ്മെന്റ് സംരംഭവുമായി ജ്വാല; ട്രാൻസ്ജെൻഡർ കുടുംബശ്രീ കൂട്ടായ്മ

transEvent-07
SHARE

ഇവന്റ് മാനേജുമെന്റ് സംരംഭവുമായി കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ കൂട്ടായ്മ. ജ്വാല ഇവന്റ്മാനേജുമെന്‍റിന്റെ ആദ്യപരിപാടിയായ ഇശല്‍‌നിലാവ് സംഗീതവിരുന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  പാട്ടിലാണ് ജ്വാലയുടെ തുടക്കം,രഹ്നയും മാര്‍ക്കോസും കോഴിക്കോട്ടെ സംഗീതപ്രേമികള്‍ക്ക് മുമ്പിലെത്തുന്നത് ദീര്‍ഘകാലത്തെ ഇടവേളക്കുശേഷമാണ്,

ജ്വാലയുടെ സംഗീതവിരുന്ന് കോഴിക്കോട്ടുകാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു ട്രാന്‍സ്ജെന്‍ഡര്‍ കുടുംബശ്രീ കൂട്ടായ്മക്ക് കീഴില്‍ ഒരുങ്ങുന്ന വിവിധപദ്ധതികളില്‍ ഒന്നാണിത്.ട്രാന്‍സ് സമൂഹത്തിന് സ്വന്തമായൊരു കിടപ്പാടം ഒരുക്കുകയാണ് ഇവരുടെ ആദ്യത്തെ ലക്ഷ്യം

നൂറിലധികം ട്രാന്‍സ് കമ്മ്യൂണിറ്റി അംഗങ്ങള്‍ ജ്വാലയുടെ പ്രവര്‍ത്തകരാണ്,മന്ത്രി ടിപി രാമകൃഷ്ണന്‍ മേയര്‍തോട്ടത്തില്‍ രവീന്ദ്രന്‍ എംകെ മുനീര്‍ എംഎല്‍എ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു

MORE IN NORTH
SHOW MORE
Loading...
Loading...