ചാംപ്യന്‍സ് ബോട്ട് ലീഗ് മല്‍സരം; ചുണ്ടന്‍വള്ളങ്ങളെത്തിക്കുന്നതിന് തടസ്സം

boatbridge-02
SHARE

തിരൂര്‍ ബിയ്യം കായലില്‍ നടക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് മല്‍സരത്തിന് ചുണ്ടന്‍വള്ളങ്ങളെത്തിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ താല്‍ക്കാലിക നടപ്പാലങ്ങള്‍ പൊളിക്കാന്‍ തീരുമാനം. ദിവസേന നൂറുകണക്കിനുപേര്‍ ആശ്രയിക്കുന്ന പാലങ്ങള്‍ പൊളിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.  

കനോലി കനാല്‍ വഴിയാണ് ചുണ്ടന്‍വള്ളങ്ങള്‍ ബിയ്യം കായലിലെത്തിക്കുക. നാലര മീറ്റര്‍ ഉയരം വരുന്ന ചുണ്ടന്‍വള്ളങ്ങള്‍ എത്തിക്കുന്നതിന് തടസ്സമായുള്ള താല്‍ക്കാലിക നടപ്പാലങ്ങള്‍ പൊളിച്ചുമാറ്റാനാണ് തീരുമാനം. വെളിയങ്കോട്, പൂക്കൈത, മാരാമുറ്റം, മുളമുക്ക്, അയ്യോട്ടിച്ചിറ, പുതിയിരുത്തി എന്നിവിടങ്ങളിലുള്ള പാലങ്ങളാണ് പൊളിക്കുക. എന്നാല്‍, യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണാതെ പാലം പൊളിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. 

ദിവസേന നൂറുകണക്കിന് ആളുകള്‍ ആശ്രയിക്കുന്ന പാലങ്ങളായതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. പാലത്തിന്റെ അഭാവത്തില്‍ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിച്ചുവേണം നാട്ടുകാര്‍ക്ക് ലക്ഷ്യസ്ഥലങ്ങളിലേക്കെത്താന്‍. 

MORE IN NORTH
SHOW MORE
Loading...
Loading...