അത്യാധുനിക സൗകര്യങ്ങളുമായി ത്രീഫേസ് മെമു പാലക്കാട്ടെത്തി

memu
SHARE

അത്യാധുനിക സൗകര്യങ്ങളുള്ള ത്രീ ഫേസ് മെമു ട്രെയിന്‍ പാലക്കാട് റെയിൽവേ ഡിവിഷനില്‍ എത്തി. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളും ത്രീ ഫേസ് മെമുവിന്റെ പ്രത്യേകതയാണ്. 

മെട്രോ കോച്ചുകളിലേതിനു സമാനമായാണ് ത്രീഫേസ് മെമു ട്രെയിനും. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് ബോഡി നിര്‍മാണം. കോച്ചുകളില്‍ സിസിടിവി ക്യാമറ, ഭാരം കുറഞ്ഞ സ്ളൈഡിങ് വാതിലുകള്‍, യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ തെളിയുന്ന ഡിസ്പ്ലേ സ്ക്രീനുകൾ, കുഷന്‍ ഇരിപ്പിടങ്ങള്‍. ഒരോ ഇരിപ്പിടങ്ങള്‍ക്ക് താഴെയും കുപ്പിവെളളം വയ്ക്കാനുളള സംവിധാനം. എല്‍ഇഡി ലൈറ്റുകള്‍, ബയോ ശുചിമുറികള്‍, ഇങ്ങനെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ത്രീ ഫേസ് മെമുവിലുളളത്. ലോക്കോ പൈലറ്റിന്റെയും ഗാര്‍ഡിന്റെയും കാബിനുകള്‍ ശീതീകരിച്ചതാണ്. കൂടാതെ കാബിന്‍ മുറിയില്‍ നിന്ന് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ നല്‍കാനും കഴിയും. 

614 പേർക്ക് ഇരിക്കാനും 1788 പേർക്ക് നിൽക്കാനും ഉൾപ്പെടെ 2402 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. രണ്ട് എന്‍ജിനുകളും ആറു കോച്ചുകളും ഉള്‍പ്പെടെ എട്ടു ബോഗികളാണ് റേക്കിലുളളത്. ഇതുവരെ ഉപയോഗിച്ചിരുന്ന മെമു റേക്കിനെ അപേക്ഷിച്ച് 35 ശതമാനം ഊർജം ലാഭിക്കാനാകുന്നതാണ് ത്രീ ഫേസിന്റെ നേട്ടം. പരമാവധി വേഗം മണിക്കൂറില്‍ 105 കിലോമീറ്ററാണ്. ഡിവിഷനൽ റെയിൽവേ മാനേജർ പ്രതാപ് സിങ് ഷമി, ഒാപ്പറേഷന്‍സ് വിഭാഗം സീനിയര്‍ ഡിവിഷനല്‍ ഇലക്ട്രിക്കല്‍ എന്‍ജീയര്‍ എസ് ജയകൃഷ്ണന്‍ എന്നിവര്‍ റേക്ക് പരിശോധിച്ചു. മൂന്ന് ത്രീഫേസ് മെമു ട്രെയിനുകള്‍ കൂടി പാലക്കാട് ഡിവിഷനില്‍ എത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

MORE IN NORTH
SHOW MORE
Loading...
Loading...