വട്ടോളി വില്യാപ്പള്ളി കനാല്‍ റോഡിന്റെ നിര്‍മാണം പ്രതിസന്ധിയിൽ

vattolivaliyapily-01
SHARE

നാല്‍പതിലധികം വര്‍ഷമായി നാട്ടുകാര്‍ കാത്തിരിക്കുന്ന കോഴിക്കോട് വട്ടോളി വില്യാപ്പള്ളി കനാല്‍ റോഡിന്റെ നിര്‍മാണം പ്രതിസന്ധിയില്‍. ഭാഗികമായി ടാര്‍ ചെയ്ത റോഡില്‍ നിലവില്‍ വെള്ളക്കെട്ടും അവശേഷിക്കുന്ന ഭാഗത്ത് നിറയെ കുഴികളുമാണ്. പാത യാഥാര്‍ഥ്യമായാല്‍ വടകര കുറ്റ്യാടി യാത്രയ്ക്ക് നാല് കിലോമീറ്റര്‍ ലാഭിക്കാം. 

വട്ടോളി വില്യാപ്പള്ളി കനാല്‍ റോഡ് കുറ്റ്യാടി വടകര സംസ്ഥാന പാതയ്ക്ക് സമാന്തര പാതയായി പ്രയോജനപ്പെടുത്താം. ഗതാഗതക്കുരുക്കില്‍പ്പെടുമ്പോള്‍ ചെറുവാഹനങ്ങള്‍ക്ക് പാതയിലൂടെ തടസമില്ലാതെ കടന്നുപോകാന്‍ കഴിയും. കുറ്റ്യാടിക്കും വടകരയ്ക്കുമിടയില്‍ നാല് കിലോമീറ്ററിലധികം ദൂരം ലാഭിക്കാനാകും. കനാല്‍ നിര്‍മാണത്തിനായി തുച്ഛമായ വിലയ്ക്ക് ഭൂമി വിട്ടുനല്‍കിയവര്‍ വേഗത്തില്‍ മികച്ച റോഡ് യാഥാര്‍ഥ്യമാകുമെന്നായിരുന്നു കരുതിയിരുന്നത്. ഏറെ നാള്‍ കാത്തിരുന്നിട്ടും പാത പൂര്‍ത്തീകരിക്കാനാകുന്നില്ല.  

കുന്നുമ്മല്‍, ആയഞ്ചേരി, പുറമേരി, വില്യാപ്പള്ളി പ‍‍ഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുന്നത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും റോഡിനോട് ചേര്‍ന്നുണ്ട്. മന്ത്രിമാര്‍ക്കുള്‍പ്പെടെ നിവേദനം നല്‍കിയെങ്കിലും പണി അന്തിമ ഘട്ടത്തിലേക്കടുക്കുന്നില്ല. 12 കിലോമീറ്ററില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം ഇതുവരെ ടാര്‍ ചെയ്തിട്ടില്ല. ബൈക്ക് യാത്ര പോലും നിലവില്‍ പ്രയാസമാണ്. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജന പ്രകാരം ആറ് കിലോമീറ്റര്‍ നിര്‍മാണത്തിനുള്ള തുക അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന പണികള്‍ തടസപ്പെട്ടാല്‍ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.

MORE IN NORTH
SHOW MORE
Loading...
Loading...