അട്ടപ്പാടി അണക്കെട്ട് കാർഷികമേഖലയ്ക്ക് പ്രയോജനപ്പെടും വിധം; മന്ത്രി കെ കൃഷ്ണൻകുട്ടി

attapapdydam-04
SHARE

കാര്‍ഷികമേഖലയ്ക്ക് പ്രയോജനപ്പെടുന്ന വിധം അട്ടപ്പാടിയില്‍ അണക്കെട്ട് നിർമിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ശിരുവാണിപ്പുഴയില്‍ നിര്‍മിക്കുന്ന അണക്കെട്ട് മൂന്നു പതിറ്റാണ്ടിന് ശേഷം അട്ടപ്പാടിയിലെത്തുന്ന വൻകിടപദ്ധതിയാണ്. 

ശിരുവാണി പുഴയ്ക്ക് കുറുകെ അഗളി ഷോളയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മിക്കുന്നതിലൂടെ കാവേരി ട്രൈബ്യൂണല്‍ വിധി പ്രകാരം കേരളത്തിന് അവകാശപ്പെട്ട വെളളം ഉപയോഗിക്കാന്‍ കഴിയും. ചിറ്റൂരിൽ നിർമിക്കുന്ന അണക്കെട്ടിന് 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവുമുണ്ടാകും. അഞ്ച് ഷട്ടറുകള്‍. മുകളില്‍ എട്ട് മീറ്റർ വീതി. ഇടതുവലതു കനാലുകളില്‍കൂടി 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പിലൂടെ വെളളം കർഷകർക്ക് ലഭിക്കും. 4255 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് പ്രയോജനപ്പെടും.

458 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അണക്കെട്ട് യാഥാര്‍ഥ്യമാകണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. സംസ്ഥാനനടപടികള്‌ക്ക് പുറമേ കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്.

MORE IN NORTH
SHOW MORE
Loading...
Loading...