തേജസ്വിനി പുഴയില്‍ ജലമാമാങ്കം; എകെജി പൊടൊതുരുത്തി ജേതാക്കള്‍

kgdvallamkali-05
SHARE

കരയിൽ ആവേശത്തിന്റെ ആരവമുയർത്തി തേജസ്വനി പുഴയില്‍ ചെറുവളളങ്ങളുടെ ജലമാമാങ്കം. മലബാറിലെ കരുത്തരായ 20 ബോട്ട് ക്ലബുകൾ പോരാടിയ വള്ളംകളി മത്സരത്തില്‍ എകെജി പൊടൊതുരുത്തി ജേതാക്കളായി. മയിച്ച ന്യൂ ബ്രദേർസ് ബോട്ട് ക്ലബ് ആതിഥ്യമരുളിയ ജലമാമാങ്കം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

വള്ളംകളിയുടെ ആവേശത്തിന് ഉത്തരകേരളത്തിലും  ഒട്ടുംകുറവില്ലെന്ന് തേജസ്വിനി പുഴയിലെ ജലമാമാങ്കം സാക്ഷ്യം.പുഴയിൽ ആവേശ കൊടുങ്കാറ്റായി ചരുളന്‍വള്ളങ്ങള്‍,തുഴക്കാരുടെ ആവേശം തേജസ്വിനിയുടെ ഇരുകരകളിലും കരഘോഷമായും ആര്‍പ്പുവിളിയായും ഉയര്‍ന്നു ആറ് ട്രാക്കുകളിലായി നടന്ന മൽസരത്തിൽ ഹീറ്റ്സ് മൽസരങ്ങൾ തന്നെ ഫൈനലിന് ഒപ്പം നിന്നു.പുരഷന്മാരുടെ 25 ആൾ തുഴയും വള്ളം 15 പേർ തുഴയും വള്ളം എന്നിവയിലായിരുന്നു തീപാറുന്ന പോരാട്ടം.പരുഷന്മാരുടെ മൽസരത്തിന് സമം ചേർന്ന് നിൽക്കുന്ന പോരാട്ടങ്ങളായി വനിതകളുടെ മൽസരം മാറി. തെക്കന്‍കേരളത്തിന് സമാനമായി മലബാറിലെ വള്ളംകളികളെയും വിനോദസഞ്ചാരപദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജലമാമാങ്കത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ദക്ഷിണമേഖല ജയിൽ ഡിഐജി എസ്. സന്തോഷ് വളളംകളി മൽസരത്തിന്റെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചത്

MORE IN NORTH
SHOW MORE
Loading...
Loading...