മരണക്കയമായി പതങ്കയം; സുരക്ഷ ഒരുക്കണമെന്ന് നാട്ടുകാർ

pathankayam15
SHARE

പതങ്കയം വെള്ളച്ചാട്ടത്തിന്റെമേല്‍ ആര്‍ക്കും നിയന്ത്രണമില്ലാത്തതാണ് മരണനിരക്ക് കൂടാന്‍ കാരണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഈ മേഖല ഏറ്റെടുത്ത് സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് പതങ്കയത്തെത്തുന്നത്. ഇവര്‍ക്ക് നിര്‍ദേശം നല്‍കി നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. അരിപ്പാറ, തുഷാരഗിരി മാതൃകയില്‍ പതങ്കയത്തിന്റെ നിയന്ത്രണവും ഡിറ്റിപിസി ഏറ്റെടുക്കണമെന്ന് നാട്ടുകാര്‍ പറയുന്നു. ഈ കേന്ദ്രങ്ങള്‍ ഡിറ്റിപിസിയുടെ കീഴിലായതിനുശേഷം അപകടനിരക്ക് കുറഞ്ഞിരുന്നു. പതങ്കയത്തുണ്ടാകുന്ന അപകടത്തിന് ആര്‍ക്കും ഉത്തരവാദിത്വമില്ലാത്തതിനാല്‍ മരിച്ചവരുടെ വിവരങ്ങള്‍പോലും ആരും സൂക്ഷിക്കാറില്ല. 

MORE IN NORTH
SHOW MORE
Loading...
Loading...