ചെളി നിറഞ്ഞ പാടത്ത് വടംവലി; മഴയുത്സവത്തിൽ തിമിർത്ത് ഊർപ്പള്ളിക്കാർ

oanam15
SHARE

ഓണാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഊർപ്പള്ളിയിൽ സംഘടിപ്പിച്ച മഴയുത്സവം ആഘോഷമാക്കി നാട്ടുകാർ. ചെളി നിറഞ്ഞ പാടത്ത് വടംവലിയും ഫുട്ബോളും കൂടി ആയതോടെ ആവേശം അലതല്ലി. രാജ്യാന്തര വോളിബോൾ താരമായ കിഷോർ കുമാർ ഫുട്ബോൾ കളിക്കാനിറങ്ങിയത് മഴയുൽസവത്തിന്റെ മാറ്റ് കൂട്ടി.

നാട്ടിൻ പുറത്തിന്റെ ആവേശമത്രയും കുട്ടികളുടെ ഓണത്തല്ലിൽ പ്രകടമായിരുന്നു. സൗഹൃദത്തിനപ്പുറം വാശിയോടെയവർ പോരാടി. ഇനി, ചളി പാടത്തുള്ള മത്സരങ്ങളാണ്. ചളിയിൽ കാലമർത്തി വീറോടെ വടംവലിച്ചപ്പോൾ കരയിൽ ആർപ്പുവിളികളുയർന്നു. 

കണ്ണൂരിലെ ദൃശ്യമാധ്യമ പ്രവർത്തകരും സ്പോർട്ടിങ്ങ് ക്ലബും ചളി ഫുട്ബോളിൽ ഏറ്റുമുട്ടി. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. നറുക്കിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്. 

ജില്ല ടൂറിസം പ്രൊമോഷൻ, ജനമൈത്രി പൊലീസ്, കൂത്തുപറമ്പ് നവതരംഗ്, സേവ് ഊർപ്പള്ളി എന്നിവരുടെ നേതൃത്വത്തത്തിൽ നടന്ന നാലാം ഊർപ്പള്ളി മഴയുൽസവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

MORE IN NORTH
SHOW MORE
Loading...
Loading...