വെള്ളമിറങ്ങാതെ വയനാട് വെണ്ണിയോടുള്ള ഹെക്ടർ കണക്കിന് പാടങ്ങൾ

venniyode-krishi-06
SHARE

വെള്ളമിറങ്ങാതെ വയനാട് വെണ്ണിയോടുള്ള  ഹെക്ടർ കണക്കിന് പാടങ്ങൾ. ബാണാസുര സാഗർ ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും കാർഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു. 

ചെറിയമഴയിലും വെള്ളം കയറുന്ന താഴ്ന്ന പ്രദേശമാണ് വെണ്ണിയോട്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും മഴ നാടിനെ തകർത്തു തരിപ്പണമാക്കിയിരുന്നു. മഴ ശമിച്ചപ്പോൾ പ്രതീക്ഷയോടെ കർഷകർ വീണ്ടും കൃഷിയിറക്കി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ പാടങ്ങളെ വീണ്ടും വെള്ളത്തിലാക്കി. ബാണാസുര ഡാമിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളവും പ്രതിസന്ധിയുണ്ടാക്കുന്നു.വിത്തുകൾ ഒലിച്ചു പോയി. വെള്ളക്കെട്ട് അടുത്തദിവസങ്ങളിൽ ഒഴിഞ്ഞില്ലെങ്കിൽ ഞാറുകൾ നശിക്കും.

മറ്റ് കൃഷികളെയും മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. 

MORE IN NORTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...