ദുരന്തത്തിൽ തളർന്ന വിദ്യാർഥികൾക്ക് കൈത്താങ്ങ്; അധ്യാപകർക്ക് പരിശീലനം നൽകി ഗോപിനാഥ് മുതുകാട്

muthujad
SHARE

ദുരന്തമേഖലയിൽ മാനസികമായി തളർന്ന വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ അധ്യാപകർക്ക് പരിശീലനം. മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് മലപ്പുറം പോത്തുകല്ലിൽ അധ്യാപകർക്കായി പ്രത്യേക പരിശീലന കളരി ഒരുക്കിയത്. ചsങ്ങിനിടെ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും വീടും ഭൂമിയും നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. 

പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.ടി. ജലീലിന്റെ വാച്ച് അപ്രത്യക്ഷമാക്കിയായിരുന്നു തുടക്കം. കാണാതായ വാച്ച് മറ്റൊരു പെട്ടിയിൽ കണ്ടത്തിയതുപോലെ പുനർനിർമാണത്തിന്റെ കാര്യത്തിലും മായാജാലം നടക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.

പ്രളയബാധിത മേഖലകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പ്രളയത്തിൽ എല്ലാം നഷ്ടമായവർക്ക് അരീക്കോട് സ്വദേശി മുജീബ് കഴിഞ്ഞയാഴ്ച വിട്ടുനൽകിയ ഭൂമിയിൽ 15 വീടുകൾ നിർമിച്ചു നൽകുമെന്ന് ജ്യോതി ലാബോറട്ടറീസ് അറിയിച്ചു.

ദുരന്തത്തിൽ 59 പേരെ നഷ്ടമായ  കവളപ്പാറയിലെ വിദ്യാർഥികൾക്ക് വേണ്ടിയും മുതുകാടിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടി ഒരുക്കിയിരുന്നു.

MORE IN NORTH
SHOW MORE
Loading...
Loading...