ബണ്ട് പൊളിച്ച് പാലം നിര്‍മിക്കണം; പ്രതിഷേധവുമായി ജനകീയ കൂട്ടായ്മ

bund
SHARE

കോഴിക്കോട് കോടഞ്ചേരി പറപ്പറ്റയില്‍ ബണ്ട് പൊളിച്ച് പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ. ചാലിപ്പുഴയുടെ ഒഴുക്ക് തടസപ്പെട്ട് ഇത്തവണത്തെ മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. സമാന്തര റോഡ് തകര്‍ന്നതിനാല്‍ നിരവധിയാളുകളുടെ യാത്രാസൗകര്യവും തടസപ്പെട്ടു. 

ഇരുകര കടക്കാന്‍ നിലവില്‍ ബണ്ട് വലിയ സഹായമാണ്. എന്നാല്‍ കനത്ത മഴയില്‍ ബണ്ടിന് താങ്ങാനാകുന്നതിനപ്പുറം ചാലിപ്പുഴയിലൂടെ വെള്ളം ഒഴുകിയെത്തും. കടപുഴകിയ മരങ്ങളുള്‍പ്പെടെയെത്തുമ്പോള്‍ ബണ്ട് കടന്നുള്ള ജലമൊഴുക്ക് തടസപ്പെടും. ഇതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറും. പലരും ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടും. ഇത്തവണത്തെ ജലമൊഴുക്ക് നിയന്ത്രിക്കാന്‍ സ്വന്തം ചെലവില്‍ കുടുംബങ്ങള്‍ സംരക്ഷണഭിത്തി കെട്ടിയിരുന്നു. ഇതും തകര്‍ന്നതോടെയാണ് ബണ്ടിന് പകരം പാലമെന്ന ആവശ്യം ശക്തമായത്. 

മുന്നൂറിലധികം കുടുംബങ്ങള്‍ ഇരുകര കടക്കാന്‍ ബണ്ടിനെയാണ് ആശ്രയിക്കുന്നത്. വെള്ളം കൂടുന്നതോടെ ഇവരുടെ സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടും. പ്രതിസന്ധി നേരിട്ട് മനസിലാക്കിയ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN NORTH
SHOW MORE
Loading...
Loading...