കരാർ കാലാവധി തീർന്നു; പരസ്യം തുടർന്ന് കമ്പനി കബളിപ്പിക്കുന്നതായി പരാതി

kozhikode-web
SHARE

പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ കാലാവധി കഴിഞ്ഞിട്ടും കോഴിക്കോട് കോര്‍പറേഷന്റെ  ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ പരസ്യം സ്ഥാപിച്ച് കരാര്‍ കമ്പനി പണം കൈപറ്റുന്നതായി പരാതി.  കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇത് ഏറ്റെടുക്കാനോ കരാര്‍ പുതുക്കാനോ  കോര്‍പറേഷന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ല. .എന്നാല്‍ കമ്പനിക്ക് വീണ്ടും കരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. 

2009 ലാണ് കോര്‍പറേഷന്‍ പരിധിയില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ 34 ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍മിച്ച് പരസ്യം നല്‍കാനുള്ള കരാര്‍ ട്രൈറ്റന്‍ കമ്യൂണിക്കേഷന്‍ എന്ന കമ്പനിക്ക് നല്‍കിയത്.മൂന്നു വര്‍ഷത്തെ കരാര്‍ കഴിഞ്ഞപ്പോള്‍  ഒ 2 എന്ന കമ്പനി മൂന്ന് വര്‍ഷത്തേക്ക് വീണ്ടും കരാര്‍ നേടി. 2014 ല്‍ ഈ കരാര്‍ കലാവധിയും അവസാനിച്ചു.എന്നാല്‍ തുടര്‍ന്നിങ്ങോട്ട്  പരസ്യം സ്ഥാപിച്ച് അതില്‍ നിന്നുള്ള വരുമാനം കമ്പനി കൈപറ്റുകയാണ്.പരസ്യവരുമാനത്തില്‍  നിന്നുള്ള ഒരു രൂപപോലും കോര്‍പറേഷന് ലഭിക്കുന്നുമില്ല

 കരാര്‍ പുതുക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയമോപദേശം തേടിയെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍  മൂന്ന് തവണ   ഈ വിഷയം ഉന്നയിച്ചപ്പോളെല്ലാം നിയമോപദേശം തേടിയെന്ന  മറുപടിയാണ് ലഭിച്ചതെന്ന് പ്രതിപക്ഷം പറയുന്നു.  കഴിഞ്ഞ ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചത് ചെറിയ ബഹളത്തിനിടയാക്കിയിരുന്നു. വേണ്ട രീതിയില്‍ പരിപാലിക്കാത്തതിനെ തുടര്‍ന്ന് മിക്ക ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നാശത്തിന്റെ വക്കിലാണ്

MORE IN NORTH
SHOW MORE
Loading...
Loading...